Image

എട്ടുനോമ്പു തിരുനാള്‍ ലളിത സുന്ദരമായി ഫിലഡല്‍ഫിയയില്‍ ആഘോഷിച്ചു

ജോര്‍ജ് നടവയല്‍ Published on 10 September, 2015
എട്ടുനോമ്പു തിരുനാള്‍ ലളിത സുന്ദരമായി ഫിലഡല്‍ഫിയയില്‍ ആഘോഷിച്ചു
ഫിലഡല്‍ഫിയ: ക്രിസ്തുവിനെ പ്രസവിച്ചു വളര്‍ത്തി രക്ഷാകരപദ്ധതിയില്‍ സഹ രക്ഷകയായി  സഹനജീവിതവും അമലജീവിതവും കരുണാജീവിതവും ഉജ്ജ്വലമാക്കിയ വിശുദ്ധ മാതാവിന്റെ അമലോത്ഭവത്തിരുനാള്‍ ഫിലഡല്‍ഫിയാ സീറോ മലബാര്‍ പള്ളിയില്‍ സാധാരണരില്‍ സാധാരണരായ വിശ്വാസ്സ സമൂഹത്തിന്റെ ഭക്തിപ്രകര്‍ഷങ്ങളോടെ ലളിത സുന്ദരമായി ആഘോഷിച്ചു. 

ലോകസാഹിത്യ രചനകളിലൂടെ ''മേരിയോളജി'' എന്ന സാഹിത്യ ശാഖയ്ക്കു പോലും കാരണമായ മിസ്റ്റിക് അനുഭവങ്ങളുടെ അന്യാദൃശ്യകേന്ദ്രമാണ് മേരി.  പ്രശസ്ത നിരൂപകന്‍ കെ. പി. അപ്പന്‍ രചിച്ച്, കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ ''മധുരം നിന്റെ ജീവിതം'' എന്ന ഗ്രന്ഥത്തിലൂടെ, ഭാരത സാഹിത്യം പരിശുദ്ധ മേരിയുടെ ജീവിതാത്മീയതയെ നെഞ്ചേറ്റിയിട്ടുണ്ട്. 

ദേശങ്ങളുടെ സാംസ്‌കാരികത്തനിമകലര്‍ന്ന മാതൃഭാവത്തോടെ, ദിവ്യാത്ഭുതത്തിന്റെ സ്‌നേഹ ഉറവുമായി, വിശുദ്ധ മറിയം, ലോകമെമ്പാടും, വിവിധസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടു എന്നുള്ള  സാക്ഷ്യങ്ങള്‍ അനവധിയാണ്. (സ്വര്‍ഗ്ഗാരോപണ ശേഷം ഏ ഡി 335ല്‍ ലോകത്താദ്യമായി കുറവിലങ്ങാട്ട് ഏതാനും ആട്ടിടയക്കുട്ടികള്‍ക്ക് പരിശുദ്ധ ജനനി പ്രത്യക്ഷപ്പെട്ട് വറ്റാത്ത നീരുറവ ദാനം ചെയ്തു എന്നു ഐതീഹ്യം). ലോക സമാധാനത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും അതുവഴി സ്വര്‍ഗ്ഗിയ സന്തോഷത്തിന്റെയും മാതൃചക്രവര്‍ത്തിനിയാകാന്‍, പ്രപഞ്ചനാഥനാല്‍ നിയോഗിതയായ  കന്യാമേരിയുടെ അമലോത്ഭവത്തിരുനാളാഘോഷം, 21-ാം നൂറ്റാണ്ടിലെ സ്ത്രീ ശാക്തീകരണ മുന്നേറ്റത്തെ, സ്‌ത്രൈണ ഭാവത്തിന്റെ ആത്മീയ മാനത്തില്‍ ദര്‍ശിക്കുന്നതിന്, അതീവ പ്രസക്തമാണ്. 
മുന്‍സെമിനാരി ദൈവശാസ്ത്ര പ്രഫസറും, ഫിലഡല്‍ഫിയാ സെന്റ് ന്യൂമാന്‍സ് ക്‌നാനായ മിഷന്‍ ഡയറക്ടറുമായ ഫാ.ഡോ. മാത്യൂ മണക്കാട്ട് , ആട്രേലിയയിലെ ടൗണ്‍സ്‌വില്‍ കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോസ് കോയിക്കല്‍ (വിന്‍സെന്‍സ്യന്‍ സഭാംഗം) എന്നിവര്‍ ആഘോഷമായ ദിവ്യ ബലിയര്‍പ്പണത്തില്‍ മുഖ്യ കാര്‍മ്മികരായി. 

പരിശുദ്ധ ജനനിയുടെ മാതൃഭാവം എല്ലാ മനുഷ്യരിലും ജാതി മത ലിംഗ പദവി വ്യത്യാസ്സങ്ങള്‍ക്കതീതമായി കരുണാദീപ്തമായാലേ ജീവിതകര്‍മ്മം ധര്‍മപൂര്‍ണ്ണമാക്കാനാകൂ എന്ന് ഫാ. ജോസ് കോയിക്കല്‍ തിരുനാള്‍ സന്ദേശത്തില്‍ സ്ഫുടമാക്കി.

ജോസഫ് പി വര്‍ഗീസിന്റെയും  ജേക്ക് ചാക്കോയുടെയും നേതൃത്വത്തില്‍ അള്‍ത്താര ശുശ്രൂഷാ സമൂഹം, മോളമ്മ സിബിച്ചന്റെയും മോളീ ജേക്കബിന്റെയും നേതൃത്വത്തില്‍ മരിയന്‍ മദേഴ്‌സ് പ്രവര്‍ത്തകര്‍, സീറോ മലബാര്‍ ഫിലഡല്‍ഫിയാ കൊയര്‍ ടീം, ട്രസ്റ്റി ഷാജി മിറ്റത്താനി, ബിനു പോളിന്റെ നേതൃത്വത്തില്‍ സെന്റ് മേരീസ് വാര്‍ഡ് അംഗങ്ങള്‍   എന്നിവര്‍ ആഘോഷങ്ങള്‍ ഭക്തിദീപ്തമാക്കി. പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരുന്നു.

സെപ്റ്റംബര്‍ 1-ാം തിയതി മുതല്‍ തുടര്‍ന്നു പോന്ന അമലോത്ഭവപ്പെരുന്നാള്‍ - എട്ടു നോമ്പു ഭക്ത്യാചരണങ്ങള്‍ക്ക് ഇടവക സമൂഹവും വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരിയും പ്രാര്‍ത്ഥനാ നിരതരായിരുന്നു.

എട്ടുനോമ്പു തിരുനാള്‍ ലളിത സുന്ദരമായി ഫിലഡല്‍ഫിയയില്‍ ആഘോഷിച്ചുഎട്ടുനോമ്പു തിരുനാള്‍ ലളിത സുന്ദരമായി ഫിലഡല്‍ഫിയയില്‍ ആഘോഷിച്ചുഎട്ടുനോമ്പു തിരുനാള്‍ ലളിത സുന്ദരമായി ഫിലഡല്‍ഫിയയില്‍ ആഘോഷിച്ചുഎട്ടുനോമ്പു തിരുനാള്‍ ലളിത സുന്ദരമായി ഫിലഡല്‍ഫിയയില്‍ ആഘോഷിച്ചു
Join WhatsApp News
mvabraham 2015-09-10 12:18:20
Too much of jargons in reports from Philadelphia. How can a perunal be lelitha sundaram? Let it be a blessed one.
vmisahac 2015-09-10 13:23:12
തിരുനാൾ ലളിത സുന്ദരമാക്കാം, പോപ് ഫ്രാൻസീസിന്റെ ഇക്കാലത്ത്~.എം വി എബ്രാഹമിന്റെ ജാർഗണ്‍ മറ്റൊരാളുടെ ജാർഗണാകണമെന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക