Image

ഗാമ വടംവലി മത്സരം നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 15 June, 2011
ഗാമ വടംവലി മത്സരം നടത്തി
അറ്റ്‌ലാന്റാ: ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്റെ (ഗാമ) എവര്‍റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള വടംവലി മത്സരം ലോറന്‍സ്‌വില്ലിലുള്ള സ്വീറ്റ്‌ വാട്ടര്‍ പാര്‍ക്കില്‍ വെച്ച്‌ നടത്തപ്പെട്ടു. ഗാമയുടെ മുന്‍ പ്രസിഡന്റായിരുന്ന സാജു സാമുവേല്‍ ആണ്‌ വടംവലി മത്സരം ഉദ്‌ഘാടനം ചെയ്‌തത്‌.

അറ്റ്‌ലാന്റാ മലയാളികളില്‍ കായിക മത്സരങ്ങള്‍ക്കുള്ള താത്‌പര്യം വളര്‍ത്തുന്നതിനും കൂടുതല്‍ മലയാകളെ ഇത്തരം പരിപാടികളില്‍ പങ്കാളികളാക്കുന്നതിനും ഗാമ നടത്തുന്ന പരിശ്രമങ്ങളെ സാജു അഭിനന്ദിച്ചു. വളരെ ആവേശകരമായി നടന്ന മത്സരങ്ങളില്‍ ഗാമയുടെ പ്രസിഡന്റ്‌ ബിജു തുരുത്തുമാലിലും, ട്രഷറര്‍ സക്കറിയാ വാച്ചാപറമ്പിലും, ജോര്‍ജ്‌ മേലേത്തുമായിരുന്നു റഫറിമാര്‍.

തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന്റെ ആവേശത്തിമര്‍പ്പിനിടയില്‍ വളരെ സുതാര്യമായ രീതിയില്‍ മത്സരം നടത്താന്‍ കഴിഞ്ഞത്‌ ഗാമയുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു പൊന്‍തൂവല്‍കൂടിയായിരുന്നു. എവര്‍റോളിംഗ്‌ ട്രോഫി സ്‌പോണ്‍സര്‍ ചെയ്‌തത്‌ ജോര്‍ജ്‌ ആയത്തുപാടവും കുടുംബവുമാണ്‌. വളരെ ആവേശോജ്വലമായ മത്സരത്തില്‍ ജോര്‍ജ്‌ വിന്‍സെന്റ്‌ ക്യാപ്‌റ്റനായ ടീമാണ്‌ ഗാമ വടംവലി മത്സരത്തിലെ ആദ്യ എവര്‍റോളിംഗ്‌ ട്രോഫി കരസ്ഥമാക്കിയത്‌. മാത്യു തരകന്‍ ക്യാപ്‌റ്റനായ ടീം ആണ്‌ റണ്ണേഴ്‌സ്‌ അപ്പ്‌. സ്‌ത്രീകളുടേയും കുട്ടികളുടേയും വടംവലി മത്സരവും എല്ലാവരേയും ആകര്‍ഷിച്ചു. ഗാമ സെക്രട്ടറി അനു സുകുമാര്‍ നന്ദി പ്രകാശിപ്പിച്ചു. മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന്‌ ലിന്‍ഡ തരകന്‍, മാത്യു പുളിമൂട്ടില്‍, തോമസ്‌ ഈപ്പന്‍, ജോഷി മാത്യു, സായ്‌കുമാര്‍ വിശ്വനാഥന്‍, സജി പിള്ള, താജ്‌ ആനന്ദ്‌, രഞ്‌ജന്‍ ജേക്കബ്‌, ജോണ്‍ വര്‍ഗീസ്‌ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.
ഗാമ വടംവലി മത്സരം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക