Image

ബ്ലഡ്‌ പ്രഷറിന്‌ വെളുത്തുള്ളി അത്യുതത്തമം

Published on 13 January, 2012
ബ്ലഡ്‌ പ്രഷറിന്‌ വെളുത്തുള്ളി അത്യുതത്തമം
ആധുനിക ലോകത്ത്‌ ഏറ്റവും കൂടുതല്‍ ആളുകളിലും കണ്ടുവരുന്ന രോഗമാണ്‌ ബ്ലഡ്‌ പ്രഷര്‍. ഇതിന്‌ വെളുത്തുള്ളി അത്യുതത്തമമെന്ന്‌ ആയുര്‍വേദം പറയുന്നു. കൂടാതെ ജീരകം, ഉലുവ, വെളുത്തുള്ളി എന്നിവ വറുത്തെടുത്തതു വെള്ളത്തിലിട്ടു തിളപ്പിച്ച്‌ കുടിക്കുന്നതും നല്ലതാണ്‌.

മുരിങ്ങയില ദിവസവും ഭക്ഷണത്തിലുള്‍പ്പെടുത്തുക. തവിടു കളയാത്ത ധാന്യങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവ കൂടുതലായി കഴിക്കണം. രാവിലെ പത്ത്‌ കൂവളത്തിലകള്‍ ചവച്ചരച്ചു കഴിക്കുക. പച്ച നെല്ലിക്ക നീരില്‍ പകുതി തേന്‍ ചേര്‍ത്ത്‌ ഇളക്കി വയ്‌ക്കുക. ഇതില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത്‌ ഒരു ടീസ്‌പൂണ്‍ വീതം രണ്ടു നേരം കഴിക്കുക. മുരിങ്ങയില ദിവസവും ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതും നല്ലതാണ്‌.

ഭക്ഷണത്തില്‍ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക. പേരയ്‌ക്ക, പപ്പായ തുടങ്ങി നാരുകള്‍ ധാരാളമടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും ബ്ലഡ്‌ പ്രഷറിന്‌ ഉത്തമമെന്ന്‌ വിദഗ്‌ധമതം.
ബ്ലഡ്‌ പ്രഷറിന്‌ വെളുത്തുള്ളി അത്യുതത്തമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക