Image

സ്‌ത്രീകളും നടുവേദനയും

Published on 13 January, 2012
സ്‌ത്രീകളും നടുവേദനയും
ഇന്നത്തെ ആധുനിക ജീവിതശൈലിയും ഫാസ്റ്റ്‌ ഫുഡ്‌ ഭക്ഷണ രീതിയും ഇന്നത്തെ സ്‌ത്രീകള്‍ക്കുണ്ടാകുന്ന നടുവേദനയുടെ പ്രധാന കാരണങ്ങളാണ്‌. ദീര്‍ഘനേരം ഇരുന്ന്‌ ജോലിചെയ്യേണ്ടിവരുക, തെറ്റായ കിടപ്പ്‌, ഇരുചക്രവാഹനങ്ങളില്‍ ദീര്‍ഘയാത്ര, വ്യായാമരഹിതമായ ജീവിതചര്യ ഇവയൊക്കെ പേശികളുടെ ബലക്ഷയത്തിനും വിട്ടുമാറാത്ത നടുവേദനയ്‌ക്കും കാരണമാകുന്നു.

മുറ്റം അടിച്ചുവാരുക, തുണി അലക്കുക, നിലം തുടയ്‌ക്കുക തുടങ്ങി കുനിഞ്ഞുനിന്ന്‌ ചെയ്യുന്ന ജോലികളെത്തുടര്‍ന്ന്‌ നട്ടെല്ലിലെ കശേരുകകള്‍ക്ക്‌ തേയ്‌മാനവും ഡിസ്‌കിന്‌ സ്ഥാനഭ്രംശവും ഉണ്ടാകാം. നട്ടെല്ലിന്റെ തേയ്‌മാനവും കശേരുകകള്‍ക്ക്‌ ഇടയിലുള്ള ഡിസ്‌കിന്റെ സ്ഥാനചലനവുമാണ്‌ നടുവേദനയ്‌ക്കുള്ള മറ്റൊരു കാരണം.

തുടര്‍ച്ചയായ പ്രസവം, ഗര്‍ഭാശയത്തില്‍ ഉണ്ടാകുന്ന അണുബാധ, ഗര്‍ഭപാത്രത്തിന്റെ താഴേക്കുള്ള ഇടിവ്‌, ഗര്‍ഭാശയ മുഴകള്‍ ഇവയും നടുവേദനയ്‌ക്ക്‌ കാരണമാകാം.

നടുവേദനയ്‌ക്ക്‌ പ്രതിവിധി കൃത്യമായി വ്യായാമംചെയ്യുക എന്നതാണ്‌. ഇത്‌ നടുവിലെ പേശികളെ ബലപ്പെടുത്തും. കൂടാതെ അസ്ഥിശോഷണത്തെയും പ്രതിരോധിക്കും. സൂര്യപ്രകാശമേറ്റ്‌ രാവിലെ നടക്കുന്നതുതന്നെ ഉത്തമമായ വ്യായാമം. നടുവേദനയുള്ളവര്‍ കഴിയുന്നതും ഇരുചക്രവാഹന യാത്ര ഒഴിവാക്കണം. കിടക്കാന്‍ പലകക്കട്ടില്‍ ഉപയോഗിക്കുന്നതും നന്ന്‌. അമിതവണ്ണവും ഒഴിവാക്കണം.
സ്‌ത്രീകളും നടുവേദനയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക