Image

ആര്‍ത്തവ സമയത്തെ അണുബാധ

Published on 13 January, 2012
ആര്‍ത്തവ സമയത്തെ അണുബാധ
പുരഷന്മാരേക്കാള്‍ കൂടുതല്‍ സ്‌ത്രീകളില്‍ കാണപ്പെടുന്ന ഒരു അപകടകാരിയല്ലാത്ത ഒരുരോഗമാണ്‌ മൂത്രത്തിലെ അണുബാധ. യോനിയിലും മലദ്വാരത്തിനു ചുറ്റും രോഗാണുക്കള്‍ അടിഞ്ഞുകൂടി കിടക്കുന്നുണ്ട്‌. ആര്‍ത്തവസമയത്തു യോനിയിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ മൂലം രോഗാണുക്കള്‍ക്കു വീര്യം വര്‍ധിക്കുകയും അവ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുകയും ചെയ്യും. സ്‌ത്രീകളുടെ മൂത്രനാളിക്കു (യൂറിത്ര) പുരുഷന്മാരേക്കാള്‍ നീളം കുറവായതിനാല്‍ രോഗാണുവിനു വേഗം ഉള്ളില്‍ പ്രവേശിക്കാനും എളുപ്പമാണ്‌.

ലൈംഗിക ശുചിത്വം പാലിക്കാത്തതും നനഞ്ഞ അടിവസ്‌ത്രം ധരിക്കുന്നതും ആവശ്യത്തിനു വെള്ളം കുടിക്കാത്തതും ലൈംഗിക ബന്ധത്തിനുശേഷം മൂത്രവിസര്‍ജനം നടത്താത്തതും മൂത്രാശയരോഗങ്ങള്‍ക്കു കാരണമാകുന്നു. ബന്ധപ്പെട്ടതിനുശേഷം ആന്റിബയോട്ടിക്‌ ഗുളിക കഴിക്കുന്ന ചികിത്സാ രീതി തന്നെ (പോസ്‌റ്റ്‌ കോയിറ്റര്‍ ആന്റിബയോട്ടിക്‌ പില്‍ തെറപ്പി) ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്‌. ലൈംഗിക ശുചിത്വം പാലിക്കാത്തവര്‍, ആവശ്യത്തിനു വെള്ളം കുടിക്കാത്തവര്‍ എന്നിവരിലാണ്‌ കൂടുതലായും അണുബാധ കണ്ടുവരുന്നത്‌.
ആര്‍ത്തവ സമയത്തെ അണുബാധ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക