Image

സാഹസിക വിനോദത്തിനു വയനാട് ഒരുങ്ങുന്നു

ബഷീര്‍ അഹമ്മദ് Published on 16 September, 2015
സാഹസിക വിനോദത്തിനു വയനാട് ഒരുങ്ങുന്നു
വയനാട്/കാര്‍ലാട്: സാഹസിക വിനോദമായ സ്വിപ്പ് ലൈന്‍ റൈഡിങ്ങില്‍ പരിശീലനം ആരംഭിച്ചു.
കാര്‍ലാട് തടാകത്തിനു മുകളിലൂടെ ഇരുനൂറ്റി അന്‍പത് മീറ്റര്‍ ദൂരം 15 സെക്കന്റ് കൊണ്ട് റൈഡ് ചെയ്താണ് പരിശീലനം. വിജേഷിന്റെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. 

കൂടാതെ, കയാക്കിങ്ങ,് റോക്ക് ക്ലയിംബിങ്ങ്,  അമ്പെയ്ത്ത്, പെയ്ന്റ്ബാള്‍ തുടങ്ങിയവയിലും അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തിന് നേതൃത്വം നല്‍കുന്നത് ടെക്‌ബോള്‍ എനര്‍ജി ഗ്രൂപ്പാണ്.
പരിശീലനത്തിനായ് വയനാട് ജില്ലകളില്‍ നിന്നും രണ്ട് സ്ത്രീകളടക്കം 22 പേരാണുള്ളത്. പരിശീലനം പൂര്‍ത്തിയായവരെ ആക്റ്റിവിറ്റി ഇന്‍ സെക്ടറായി വിവിധ സ്ഥലങ്ങളില്‍ നിയമിക്കും. വിനോദസഞ്ചാരത്തിനായി വയനാട്ടിലെത്തുന്നവര്‍ക്ക് സാഹസിക വിനോദത്തിനു കളമൊരുക്കുകയാണ് ടെക്‌ബോള്‍ എനര്‍ജി ഗ്രൂപ്പ്.


സാഹസിക വിനോദത്തിനു വയനാട് ഒരുങ്ങുന്നുസാഹസിക വിനോദത്തിനു വയനാട് ഒരുങ്ങുന്നുസാഹസിക വിനോദത്തിനു വയനാട് ഒരുങ്ങുന്നുസാഹസിക വിനോദത്തിനു വയനാട് ഒരുങ്ങുന്നുസാഹസിക വിനോദത്തിനു വയനാട് ഒരുങ്ങുന്നുസാഹസിക വിനോദത്തിനു വയനാട് ഒരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക