Image

പാലാ ലിസ്യു കര്‍മലീത്താ മഠത്തിലെ കന്യാസ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Published on 17 September, 2015
പാലാ ലിസ്യു കര്‍മലീത്താ മഠത്തിലെ കന്യാസ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്
കോട്ടയം: പാലാ ലിസ്യു കര്‍മലീത്താ മഠത്തിലെ കന്യാസ്ത്രീയുടെ മരണം കൊലപാതകമാണെന്ന് കോട്ടയം എസ്.പി സതീഷ് ബിനോ പറഞ്ഞു. ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണ കാരണം. പാലാ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. 
 
 
ഇന്ന് രാവിലെയാണ് സിസ്റ്റര്‍ അമല (69) യെ മഠത്തിലെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളിലെ ഇവരുടെ കട്ടിലില്‍ നെറ്റിയില്‍ മുറിവേറ്റ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  

സിസ്റ്റര്‍ രാവിലെ കുര്‍ബാനയില്‍ പങ്കെടുത്താതിരുന്നതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയുടെ വാതില്‍ ചാരിയ നിലയിലായിരുന്നു. പനി ബാധിച്ച് രണ്ടു മൂന്നു ദിവസമായി വിശ്രമത്തിലായിരുന്നു സിസ്റ്റര്‍ എന്ന് മഠം അധികൃതര്‍ പറഞ്ഞു.

സുഖമില്ലാതിരുന്നപ്പോഴും രാവിലത്തെ കുര്‍ബാന മുടക്കാറില്ലായിരുന്നു. ഇന്ന് രാവിലെ പതിവിന് വിരുദ്ധമായി കുര്‍ബാനയില്‍ പങ്കെടുക്കാത്തതിനാലാണ് അന്വേഷിച്ചത്. നെറ്റിക്കേറ്റ മുറിവാണ് മരണകാരണമെന്നാണ് സൂചന.
മഠത്തിന് സമീപത്തെ കാര്‍മല്‍ ആശുപത്രിയില്‍ നഴ്സായിരുന്നു സിസ്റ്റര്‍ അമല.

ഇവര്‍ താമസിച്ചിരുന്ന മഠത്തിലെ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.  കട്ടിലില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സിസ്റ്റര്‍ അമലയുടെ നെറ്റിയില്‍ മുറിവേറ്റ പാടുകളുണ്ട്. ഇതാകാം മരണ കാരണമെന്ന് പൊലീസിന്‍െറ നിഗമനം.

പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ സംഭവത്തെകുറിച്ച് പ്രതികരിക്കുന്നില്ളെന്ന് പാലാ രൂപത അറയിച്ചു.

കോട്ടയം രാമപുരം വാലുമ്മേലില്‍ പരേതരായ വി.ഡി. അഗസ്തി-ഏലി ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ അമല. കര്‍മലീത്ത സന്യാസ സമൂഹത്തിന്‍െറ പാലാ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ലൂസി മരിയ, അസീസി സന്യാസ സഭാംഗം സിസ്റ്റര്‍ ഹില്‍ഡ, പരേതയായ സിസിലി എന്നിവര്‍ സഹോദരങ്ങളാണ്.

Join WhatsApp News
GEORGE V 2015-09-17 07:54:30
കൊലപാതകം ആണോ ആത്മഹത്യ ആണോ എന്ന് സഭ തീരുമാനിച്ചോളും അതിനു പോലീസിന്റെ സഹായം വേണ്ട.
ഇടിയൻ നാറാണപിള്ള (KP007) 2015-09-17 09:28:46
കന്യാസ്ത്രി ബലാൽസംഗം ചെയ്യപ്പെട്ടിരുന്നോ എന്നും അതോ ഗർഭിണിയായിരുന്നോ എന്നും പരിശുദ്ധ 'പിതാക്കന്മാരിൽ നിന്ന് കണ്ടു പിടിക്കണ്ട ചുമതല പോലീസിന്റെതാണ്.  നല്ല ഇടിയും ചവിട്ടും കൊടുത്താൽ ഇവന്മാർ സത്യം പറയുകയുള്ളൂ 

CID Moosa 2015-09-17 17:17:53
ഈ പരിശുദ്ധ പിതാക്കന്മാരിൽ ഏതു പിതാവാണ് ഇതിനു ഉത്തരവാദി എന്ന് കണ്ടു പിടിക്കുന്നതിലാണ് എനിക്ക് താത്പര്യം.    പക്ഷെ ഒരേ സമയത്ത ആഞ്ചാറു പരിശുദ്ധാത്മാക്കള് കേറിയാൽ കള്ളിയംങ്കാട്ടു നീലി പോലും തറ പറ്റും. അത് കേസന്വേഷണത്തെ കുഴപ്പത്തിൽ ആക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക