Image

പ്രവാസികളുടെ വരുമാനത്തില്‍ ഇന്ത്യകണ്ണ്‌ വെയ്‌ക്കുന്നു: സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 14 January, 2012
പ്രവാസികളുടെ വരുമാനത്തില്‍ ഇന്ത്യകണ്ണ്‌ വെയ്‌ക്കുന്നു: സുധീര്‍ പണിക്കവീട്ടില്‍
ഓരോരൊ പേരില്‍ ധാരാളം സംഘടനകള്‍ ഉണ്ടാക്കി ഗ്രഹാതുരത്വമെന്ന കണ്ണീരുമായി പ്രവാസികള്‍ വേദനിക്കുന്നുണ്ടെങ്കില്‍ ഭാരത സര്‍ക്കാര്‍ അവരുടെ ഗ്രഹാതുരത്വത്തിനു ഒരു അറുതി വരുത്താന്‍ പോകുന്നു. ഇത്രക്ക്‌ സങ്കടമുണ്ടെങ്കില്‍ വിദേശത്ത്‌ ഉണ്ടാക്കുന്ന വരുമാനത്തിന്റെ 30 ശതമാനവും പിന്നെ ഒരു പത്തു ശതമാനം പെന്‍ഷനും ലൈഫ്‌ ഇന്‍ഷൂറന്‍സിനും വേറേയും കൊടുക്കാന്‍ പ്രവാസികളോട്‌ നിയമം മൂലം ഭാരത സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. പ്രവാസി ഭാരതീയ ദിവസിന്റെ പത്താമത്‌ വാര്‍ഷിക സമ്മേളനത്തില്‍ വിദേശ ഭാരതീയ വകുപ്പ്‌ മന്ത്രി ബഹുമാനപ്പെട്ട വയലാര്‍ രവി പ്രഖ്യാപിച്ചതാണിത്‌.. ഇന്ത്യന്‍ പാസ്സ്‌പ്പോര്‍ട്ടുള്ളവര്‍ക്കും ഇന്ത്യയില്‍ നിന്നും മൂന്നു മാസത്തില്‍ കൂടുതല്‍ വിദേശത്ത്‌ താമസിക്കുന്നര്‍ക്കും ഈ നിയമം ബാധകമാകും.ഇന്ത്യയില്‍ ബാങ്ക്‌ അക്കൗണ്ട്‌ തുറക്കുന്നതിനു ജോലി ചെയ്യുന്ന സ്‌ഥാപനങ്ങളില്‍ നിന്നും വരുമാനം കാണിക്കുന്ന രേഖകള്‍ കൊടുക്കേണ്ടതുണ്ട്‌. ആസ്‌ട്രേലിയ, യൂറോപ്പ്‌, അമേരിക്ക, യു,എ.ഇ. തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട്‌ അവിടത്തെ ഭാരതീയ പൗരന്മാരുടെ വരുമാന രേഖകള്‍ ശേഖരിക്കും. തീവ്ര വാദികളുടെ വിവരങ്ങള്‍ രാജ്യങ്ങള്‍ തമ്മില്‍ കൈമാറുന്നതിനു മുന്‍കൈ എടുക്കുന്നതിന്റെ ഭാഗമായി പ്രസ്‌തുത രേഖവിവരണങ്ങളുടെ ലഭ്യത കൂടുതല്‍ സുഗമമാക്കും.

ഭാരതത്തിന്റെ വികസനത്തിനു പ്രവാസികളെ നിര്‍ബന്ധമായി പങ്കെടുപ്പിക്കുകയാണു ഇതിന്റെ ഉദ്ദേശ്യം. ഇന്ത്യയില്‍ നികുതി കൊടുക്കാതെ ഇന്ത്യന്‍ പൗരത്വം കൈവശം വക്കുന്നത്‌ ഇനിമുതല്‍ അനുവദനീയമല്ല. ഇന്ത്യയിലേക്ക്‌ പണമയക്കുന്നവര്‍ക്കും അവിടെ ധനം നിക്ഷേപിച്ചിട്ടുള്ളവര്‍ക്കും സര്‍ക്കാരിന്റെ ഈ തീരുമാനം അനുകൂലമാവില്ല. കൂടാതെ വിദേശത്തുള്ള മൊത്തം ഭാരതീയ സമൂഹത്തിനും ഈ തീരുമാനം വളരെ വേദനാജനകമാകുമെന്നതില്‍ സംശയമില്ല.

മേല്‍പറഞ്ഞ നിയമം നടപ്പായാല്‍ ഭാരത സര്‍ക്കാറിനു 2012-13 കാലഘട്ടത്തില്‍ 70 ബില്യണ്‍ രൂപ സംഘടിപ്പിക്കാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ കാണുന്ന വെബ്‌ ലിങ്ക്‌ സന്ദര്‍ശിക്കുക.. http://www.incometaxinida.gov.in/

അമേരിക്കന്‍ മലയാളികളുടെ ജോലിയും ഇന്ത്യക്ക്‌ പോകുന്നു, ഇവിടെ ജോലിയുള്ളവരുടെ വരുമാനത്തിന്റെ ഒരു പങ്കും ഇന്ത്യ ചോദിക്കുന്നു. പ്രവാസികള്‍ ഒരുമിച്ച്‌ നിന്നു ഈ അന്യായത്തെ നേരിടേണ്ടതാണ്‌.

(കടപ്പാട്‌: ടൈംസ്‌ ഓഫ്‌ ഇന്ത്യ, ഞായര്‍ ജാനുവരി 8)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക