Image

ദുരവസ്ഥ തുടര്‍ച്ച (പഴയ കാല രചനകള്‍ ഇ-മലയാളിയില്‍ വായിക്കുക)

Published on 19 September, 2015
ദുരവസ്ഥ തുടര്‍ച്ച (പഴയ കാല രചനകള്‍ ഇ-മലയാളിയില്‍ വായിക്കുക)
അങ്ങനെയും ചിലര്‍

തൊട്ടുകൂടാത്തവര്‍, തീണ്ടികൂടാത്തവര്‍
ദൃഷ്‌ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍
കെട്ടിക്ലാത്തോര്‍തമ്മിലുണ്ണാത്തൊരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍!

എന്‍. കുമാരനാശാന്‍

ഇങ്ങനെയും ചിലര്‍

മുഖസ്‌തുതി പാടുന്നോര്‍വാക്കൈപൊത്തീടുന്നോര്‍
കണ്ടാലോ കാലിലും വീഴുന്നോര്‍
സ്വന്തമഭിപ്രായമില്ലാത്തോര്‍, അന്യന്റെ
കാല്‍ക്കീഴില്‍പട്ടിയായ്‌ കഴിയുന്നോര്‍
എണ്ണമറ്റോരയ്യോസ്വന്തം മനസ്സാക്ഷി
പണയപ്പെടുത്തുന്ന പാവത്തന്മാര്‍

സുധീര്‍പണിക്കവീട്ടില്‍
Join WhatsApp News
വിദ്യാധരൻ 2015-09-19 12:25:15
അവാർഡുള്ളവർ പൊന്നാടയുള്ളവർ   
അടുത്തു വന്നാൽ നാറ്റമടിച്ചിടുന്നോർ 
പരസ്പരം പാരപണിയുന്നോർ പിന്നെ  
മൂക്കത്തരിശം വരും സാഹിത്യകോമരങ്ങൾ
വായനക്കാരൻ 2015-09-20 07:40:57
മുറിവേറ്റ പാമ്പുപോൽ ഇടക്കിടെ തലപൊക്കി   
മറക്കാതെ മറ്റവരെ മാന്തുന്നവർ  
സ്വന്തം വിഷഗ്രന്ധിയിൽ കുടികൊള്ളും പകയാലെ  
മരിക്കുംവരെ നീറാൻ വിധിക്കപ്പെട്ടോർ.
naaradar 2015-09-20 08:18:43
വായനകാരാൻ സുധീറിന്റെ കവിതയിലെ
ഒരു കഥാപാത്രമാണോ?
വിദ്യാധരൻ 2015-09-20 10:30:38
മുറിവേറ്റ പാമ്പുകൾ മുറികൂടുമെന്നും 
തിരികെ വന്നു കടിക്കുംമെന്നും 
മുറിവേൽപ്പിക്കുന്നവരൊക്കെയും 
അറിഞ്ഞിരുന്നാൽ 'ദുരവസ്ഥ' മാറ്റാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക