Image

FB-യില്‍ നിന്നും കണ്ടെടുത്ത ജീവിതം (കവിത: റെജിസ്‌ നെടുങ്ങാടപ്പള്ളി

Published on 20 September, 2015
FB-യില്‍ നിന്നും കണ്ടെടുത്ത ജീവിതം (കവിത: റെജിസ്‌ നെടുങ്ങാടപ്പള്ളി
ആരൊക്കെ
എന്തൊക്കെ പുരാണിച്ചാലും ശരി,
നിന്നെ
അവസാനം അത്‌ കൊന്നു കൊലവിളിക്കുകതന്നെ ചെയ്യും;
കൊമ്പന്‍, ഒറ്റക്കൊമ്പന്‍,
എന്നിട്ട്‌ കാട്ടിലേക്കോടിമറയും....

ആരൊക്കെ
എങ്ങനെയൊക്കെ
താലോലിച്ചോമനിച്ച്‌
പാലിറ്റിച്ചൂട്ടിവളര്‍ത്തിയാലും ശരി,
അവസാനം അത്‌ നിന്റെ കൈക്കിട്ട്‌ കൊത്തി
കൊലവിളിക്കുകതന്നെ ചെയ്യും;
എന്നിട്ട്‌ മാളത്തിലേക്ക്‌ പിന്‍വലിയും....
മൂര്‍ഖന്‍, എട്ടടി മൂര്‍ഖന്‍...

ആരൊക്കെ
എത്രയൊക്കെ
എറിഞ്ഞിട്ടുകൊടുത്ത്‌ വിശപ്പാറ്റിയാലും ശരി
അവസാനം അത്‌ നിന്റെ മര്‍മ്മത്തിന്റെ സടയില്‍ കടിച്ച്‌
കൊലവിളിക്കുകതന്നെ ചെയ്യും...
എന്നിട്ട്‌ രാജത്വത്തോടെ മൗനിച്ചുകിടക്കും,
സിംഹം...രുദ്രസിംഹം.....

ആരൊക്കെ
എവിടെയൊക്കെപ്പോയി കീമോ Procedure
ചെയ്‌താലും ശരി
അവസാനം അത്‌ എല്ലാ തേറ്റകളോടുംകൂടി
നിന്റെ ബയോഭൂപടം മാറ്റി വരയ്‌ക്കുതന്നെ ചെയ്യും;
തേള്‍, കരിന്തേള്‍...

ഞാനീപ്പറയുന്നത്‌ ദൈവത്തിനാണ, സത്യമാണ്‌;
അല്ലെങ്കില്‍ നിന്റെ ദൈവത്തിനോടുതന്നെ
നീ ചോദിച്ചു നോക്ക്‌....
അപ്പോ സത്യം അറിയാമല്ലോ....

(രാധികാ തിലകിന്‌)
FB-യില്‍ നിന്നും കണ്ടെടുത്ത ജീവിതം (കവിത: റെജിസ്‌ നെടുങ്ങാടപ്പള്ളി
Join WhatsApp News
Mohan Parakovil 2015-09-21 09:46:10
ഓരോരുത്തരുടെയും ദൈവങ്ങള വ്യത്യസ്തം ആയിരിക്കെ മറുപടികൾ വൈവിധ്യമായിരിക്കും. അത് തന്നെ യാണ് മനുഷ്യരാശിയുടെ ശാപം. പ്രതിവിധിയില്ലാത്ത രോഗങ്ങള വന്നാല മരിക്കും അത് ഉറപ്പ്. പാവം രാധിക അവരുടെ ആത്മാവിനു ശാന്തി നേരുന്നു. അതും ഉറപ്പില്ലാത്ത കാര്യമാണേ..
andrew 2015-09-22 11:37:51
good job
നാരദന്‍ 2015-09-22 11:41:22
പുള്ളി  കണ്ടാല്‍ പുള്ള്
തൂവല്‍ കണ്ടാല്‍  പരുന്ത്
കൊക്ക്  കണ്ടാല്‍ കാകന്‍
ഇതാണ്  കവിത
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക