Image

മരണം ? (കവിത: പീറ്റര്‍ നീണ്ടൂര്‍)

Published on 25 September, 2015
മരണം ? (കവിത: പീറ്റര്‍ നീണ്ടൂര്‍)
സാധാരണ മനുഷ്യനും,
മറ്റു ജീവജാലങ്ങള്‍ക്കും,
മരണം
ഒരിക്കല്‍ മാത്രം.
എന്നാല്‍
വിശ്വാസത്തിലൂന്നിയാല്‍,
നാം,
ഓരോ നിമിഷവും,
ക്രിസ്‌തുവിനെ,
ക്രൂരമായി വധിച്ചു കൊണ്ടിരിക്കുന്നു.

മനുഷ്യനും മറ്റു ജീവജാലങ്ങളും
ഒരിക്കല്‍ മാത്രം മരിക്കുമ്പോള്‍,
ദൈവം ഓരോ നിമിഷവും മരണപ്പെടുന്നു...?
മരണം ? (കവിത: പീറ്റര്‍ നീണ്ടൂര്‍)
Join WhatsApp News
വിദ്യാധരൻ 2015-09-25 14:56:42

ഹോശന്ന.... ഹോശന്ന.......... 
ദാവിദിൻ സുതനെ ഹോശന്ന 

(അഞ്ചു മിനിട്ടിനു ശേഷം)

ബാറാബസിനെ ഞങ്ങൾക്ക് വിട്ട് തരു 
ഇവനെ ക്രൂശിക്ക. ഇവനെ ക്രൂശിക്ക 

(പശ്ചാത്തലത്തിൽ )
മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ 
മനസ്സിൽ ദൈവം ജനിക്കുന്നു 
മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങുമ്പോൾ 
മനസ്സിൽ ദൈവം മരിക്കുന്നു 
ഈ യുഗം കലി യുഗം 
ഇവിടെയെല്ലാം പൊയ്മുഖം ............(വയലാർ )

Rajiv Joseph 2015-09-27 05:14:50
Excellent Poem, Drama piece tells the story. Great Philosophy (er)!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക