Image

കാന്റര്‍ബറി മലയാളികള്‍ ക്രിസ്‌മസ്‌, ന്യൂഈയര്‍ ആഘോഷിച്ചു

ഷൈമോന്‍ തോട്ടുങ്കല്‍ Published on 14 January, 2012
കാന്റര്‍ബറി മലയാളികള്‍ ക്രിസ്‌മസ്‌, ന്യൂഈയര്‍ ആഘോഷിച്ചു
കാന്റര്‍ബറി: കാന്റര്‍ബറി കേരളിയേറ്റ്‌ അസോസിയേഷന്‍ ക്രിസ്‌മസ്‌, ന്യൂഈയര്‍ ആഘോഷിച്ചു. മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്ന്‌ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ സദസിന്റെ കൈയടി ഏറ്റുവാങ്ങി. ആഘോഷ പരിപാടികള്‍ ക്രിസ്‌മസ്‌ പാപ്പയും അസോസിയേഷന്‍ പ്രസിഡന്റ്‌ ലിറ്റോ കോരുത്തും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു.

തിരുപ്പിറവിയെ ആസ്‌പദമാക്കി ലിനിയും സംഘവും ഒരുക്കിയ സംഗീത നാടകാവിഷ്‌കാരത്തോടുകൂടിയാണ്‌ പരിപാടികള്‍ ആരംഭിച്ചത്‌. ബിന്ദുവും സംഘവും അവതരിപ്പിച്ച ഡാന്‍ഡിയ ഡാന്‍സ്‌ വേദിയെ ആവേശഭരിതമാക്കി. രശ്‌മി അണിയിച്ചൊരുക്കിയ കുട്ടികളുടെ കലാപരിപാടികളും ഡാന്‍സും കലാഹൃദയങ്ങള്‍ കീഴടക്കി.

അവതരണമികവുകൊണ്‌ടും വ്യത്യസ്‌ത കൊണ്‌ടും മികവാര്‍ന്ന കലാപരിപാടികള്‍, പ്രളയ്‌ ലണ്‌ടന്റെ ഗാനമേള എന്നിവ ആസ്വാദ ഹൃദയങ്ങള്‍ കീഴടക്കി.

അസോസിയേഷന്‍ സെക്രട്ടറി സിജു ചാക്കോ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ ജയിറ്റി റെജി നന്ദിയും പറഞ്ഞു. ജോണ്‍സണ്‍ മാത്യു കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പ്രസിഡന്റ്‌ ലിറ്റോ കോരുത്തിന്റെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ്‌ കമ്മറ്റി അംഗങ്ങളായ സിജു ചാക്കോ, ജെയിറ്റി റെജി, ലിനി ജിമ്മി, സുനോജ്‌ ജേക്കബ്‌ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ വിഭവ സമൃദ്ധമായ സദ്യയും നടന്നു.
കാന്റര്‍ബറി മലയാളികള്‍ ക്രിസ്‌മസ്‌, ന്യൂഈയര്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക