Image

ഭക്തിഗാനരംഗത്ത്‌ പുതു തരംഗമായി തരംഗം റേഡിയോ

സജി കീക്കാടന്‍ Published on 26 September, 2015
ഭക്തിഗാനരംഗത്ത്‌ പുതു തരംഗമായി തരംഗം റേഡിയോ
ന്യൂജേഴ്‌സി: ക്രിസ്‌ത്യന്‍ ഭക്തിഗാനരംഗത്ത്‌ പുത്തന്‍ കാല്‍വെയ്‌പുമായി തരംഗം റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടതും പ്രേക്ഷകഹൃദയം കവരുന്നതുമായി ക്രിസ്‌ത്യന്‍ ഭക്തിഗാനങ്ങളും, ചിന്തോദ്ദീപകമായ പ്രഭാഷണ പരമ്പരകളും സംവാദങ്ങളും കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന വിവിധയിനം പരിപാടികളാണ്‌ തരംഗം റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുന്നത്‌.

ദിവസത്തിന്റെ 24 മണിക്കൂറും പ്രക്ഷേപണം ചെയ്യുന്ന പരിപാടികള്‍ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ശ്രവിക്കാവുന്നതാണ്‌. ന്യൂജേഴ്‌സിയില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന ഈ റേഡിയോ സ്ഥാപനത്തിന്റെ സാരഥികളായി ബോബന്‍ സക്കറിയ, ജോണ്‍ പി. വര്‍ഗീസ്‌ (പ്രസാദ്‌), ഷാന്‍ രാജന്‍, റെനീറ്റ സക്കറിയ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഒരു നോണ്‍ പ്രോഫിറ്റ്‌ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന തരംഗം റേഡിയോ ശ്രോതാക്കളില്‍ നിന്ന്‌ സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.

ക്രിസ്‌തീയ മൂല്യങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കിക്കൊണ്ട്‌ പ്രശസ്‌തരായ അനേകം സംഗീത സംവിധായകരേയും , പിന്നണി ഗായകരേയും, ലേഖകരേയും ഉള്‍പ്പെടുത്തി ഒരുപറ്റം പ്രവര്‍ത്തകര്‍ തരംഗം റേഡിയോയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

റേഡിയോയുടെ ഔദ്യോഗിക ഉദ്‌ഘാടനം അത്യുന്നത കര്‍ദ്ദിനാളും, കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യയുടെ പ്രസിഡന്റുമായ മോറാന്‍ മോര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവ ന്യൂജേഴ്‌സിയിലെ തരംഗം റേഡിയോ സെന്ററില്‍ വെച്ച്‌ നിര്‍വഹിക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്‌ സ്‌നേഹത്തിന്റെ സന്ദേശം എത്തിക്കുന്ന തരംഗം റേഡിയോയ്‌ക്ക്‌ അഭിവന്ദ്യ കര്‍ദ്ദിനാള്‍ വിജയാശംസകള്‍ നേരുകയും, റേഡിയോയുടെ പ്രവര്‍ത്തകരേയും സാരഥികളേയും അഭിനന്ദിക്കുകയും ചെയ്‌തു.

ഒക്‌ടോബര്‍ ഒന്നുമുതല്‍ പ്രക്ഷേപണം ആരംഭിക്കുന്ന റേഡിയോയുടെ ഇന്റര്‍നെറ്റ്‌ അഡ്രസ്‌ www.tharangamradio.com എന്നതാണ്‌. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക. mail@tharangamradio.com
ഭക്തിഗാനരംഗത്ത്‌ പുതു തരംഗമായി തരംഗം റേഡിയോ
Join WhatsApp News
John Mathew 2015-09-27 04:16:33
Ella asamsakalum nerunnu.mangalam bhavikkattee.SAJI
John P. Varghese 2015-09-28 05:29:21
Wishing you all he best and May the name of God be proclaimed.
Fr.Mathew Punakulam 2015-09-28 09:07:43
തരംഗം റേഡിയോ അനേകർക്ക് നന്മ നല്കട്ടെ എന്ന്
ആശംസിക്കുന്നു.




മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക