Image

റോക്ക്‌ലാന്റില്‍ മാവേലി തീയേറ്റര്‍ വീണ്ടും; ഉദ്ഘാടനം 18-നു

Published on 27 September, 2015
റോക്ക്‌ലാന്റില്‍ മാവേലി തീയേറ്റര്‍ വീണ്ടും; ഉദ്ഘാടനം 18-നു

സ്‌പ്രിംഗ്‌ വാലി, ന്യൂയോര്‍ക്ക്‌: ട്രൈസ്റ്റേറ്റിലെ സിനിമാസ്വാദകര്‍ക്ക്‌ ആഹ്ലാദം പകര്‍ന്നുകൊണ്ട്‌ മാവേലി സിനിമാസില്‍ വീണ്ടും പ്രദര്‍ശനമാരംഭിക്കുന്നു. പൈറസിയുടെ അതിപ്രസരത്തില്‍ അടച്ചു പൂട്ടേണ്ടി വന്ന മാവേലി സിനിമാസ്‌ സ്‌പ്രിംഗ്‌ വാലിയില്‍ തന്നെ കുറെക്കൂടി സൗകര്യപ്രദമായ സ്ഥലത്താണ്‌ പുനരാരംഭിക്കുന്നത്‌.

തീയേറ്ററിന്റെ ഉദ്‌ഘാടനം  18-നു പ്രശസ്‌ത സംവിധായകന്‍ രഞ്‌ജിത്‌ നിര്‍വഹിക്കും. ഉദ്‌ഘാടന ചടങ്ങിനുശേഷം `ലൈഫ്‌ ഓഫ്‌ ജോസൂട്ടി' എന്ന ഹിറ്റ്‌ മൂവി പ്രദര്‍ശനമാരംഭിക്കുമെന്ന്‌ തീയേറ്ററിന്റേയും, മലയാളം പത്രത്തിന്റേയും സാരഥിയായ ജേക്കബ്‌ റോയി പറഞ്ഞു.

രാമപ്പോ ടൗണിന്റെ കീഴിലുള്ള രാമപ്പോ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്ററാണ്‌ മാവേലി സിനിമാസായി മാറുന്നത്‌. വിലാസം: 64 മെയിന്‍ സ്‌ട്രീറ്റ്‌. റൂട്ട്‌ 59-നും മെയിന്‍ സ്‌ട്രീറ്റും സന്ധിക്കുന്നിടത്ത്‌. 480 പേര്‍ക്കിരിക്കാവുന്ന അത്യാധുനിക തീയേറ്ററിനു വിശാലമായ പാര്‍ക്കിംഗ്‌ സൗകര്യവുമുണ്ട്‌.

രാമപ്പോ ടൗണ്‍ കൗണ്‍സിലര്‍ ബ്രെന്‍ഡല്‍ ലോഗന്‍ ആണ്‌ തിയേറ്റര്‍ ഇവിടെ കൊണ്ടുവരുന്നതിന്‌ മുഖ്യ പങ്കുവഹിച്ചത്‌. നഗരവികസനത്തിനു പുറമെ ഇന്ത്യന്‍ സമൂഹവുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതിനും ഉപകരിക്കുമെന്ന്‌ കണ്ടാണ്‌ താന്‍ ഇതിനായി ഇറങ്ങിത്തിരിച്ചതെന്ന്‌ ഇന്ത്യാ പ്രസ്‌ ക്ലബ്‌ അംഗങ്ങളുമായി നടത്തിയ സംഭാഷണത്തില്‍ അവര്‍ പറഞ്ഞു. അമ്പതുകളില്‍ നിര്‍മ്മിച്ച തീയേറ്റര്‍ നാലു വര്‍ഷം മുമ്പ്‌ താന്‍ കൗണ്‍സിലറായശേഷം പുനരുദ്ധാരണം നടത്തി. കള്‍ച്ചറള്‍ പ്രോഗ്രാമുകളാണ്‌ ഇവിടെ അരങ്ങേറിയിരുന്നത്‌. കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോളിന്റെ ഡിസ്ട്രിക്റ്റില്‍ അംഗമാണു താനും-അവര്‍ പറഞ്ഞു

 

ഭാവിയിലും കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ നടത്താന്‍ തീയേറ്ററില്‍ സൗകര്യമുണ്ടായിരിക്കുമെന്ന് റോയി പറഞ്ഞു. ഇന്ത്യന്‍ സമ്മേളനങ്ങളും മറ്റും നടത്താനും സൗകര്യമുണ്ട്‌.

തീയേറ്റര്‍ കൗണ്ടറിനടുത്ത്‌ ഭക്ഷണ വില്‍പ്പനയ്‌ക്കുള്ള സൗകര്യം ഉള്ളതിനു പുറമെ ബേസ്‌മെന്റില്‍ ഭക്ഷണശാലയുമുണ്ട്‌. പഴയ മാവേലി തീയേറ്ററിലെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്ന പരിപ്പുവടയും കട്‌ലറ്റുമൊക്കെ തിരിച്ചുവരുന്നതിനു പുറമെ മറ്റ്‌ ഇന്ത്യന്‍ ഭക്ഷണങ്ങളുമുണ്ടാകും. സിനിമ കാണാനെത്തുന്നവര്‍ക്ക്‌ ഇന്ത്യന്‍ ഭക്ഷണവുമൊക്കെ കഴിച്ച്‌ സൗകര്യപൂര്‍വ്വം മടങ്ങിയാല്‍ മതി.
മാവേലി തീയേറ്റര്‍ പൂട്ടിയ ശേഷം മലയാള സിനിമകള്‍ കാണാന്‍ ദീര്‍ഘദൂരം സഞ്ചരിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ചുരുക്കം സിനിമയേ വരികയുമുള്ളൂ. ആ സ്ഥിതിയാണ്‌ മാറുന്നത്‌. ഹിന്ദി സിനിമകളും പ്രദര്‍ശിപ്പിക്കാന്‍ പരിപാടിയുണ്ടെന്ന്‌ റോയി പറഞ്ഞു.

വെള്ളിയാഴ്‌ച എട്ടുമണി, ശനിയാഴ്‌ച 2.30, 6 മണി, 9.30, ഞായറാഴ്‌ച 3.30, 7 മണി, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 7 മണി എന്നിങ്ങനെയാണ്‌ പ്രദര്‍ശന സമയം. ടിക്കറ്റ്‌ നിരക്ക്‌ പത്തു ഡോളര്‍. സീനിയേഴ്‌സിനും കുട്ടികള്‍ക്കും 8 ഡോളര്‍.

തൊട്ടു മുമ്പില്‍ തന്നെ പാക്കിസ്ഥാനി- അമേരിക്കനായ ഖുറം അല്‍ഫാനിയുടെ പാപ്പാ ജോണ്‍സ് പിറ്റ്‌സാ ഷോപ്പുമുണ്ട്‌. തീയേറ്ററിലും പിറ്റ്‌സാ  ലഭിക്കും.

തീയേറ്ററിനായി അത്യാധുനിക പ്രൊജക്‌ടര്‍ സ്ഥാപിച്ചതായി റോയി പറഞ്ഞു. വ്യാജനെടുക്കുന്നതും മറ്റും തടയുന്ന സംവിധാനങ്ങളുള്ളതാണ്‌ ഈ പ്രൊജക്‌ടര്‍. സൗണ്ട്‌ സിസ്റ്റം ഇപ്പോഴേ തന്നെ മികച്ചതാണ്‌.

തികച്ചും സുരക്ഷിതവും സൗകര്യപ്രദവുമാണ്‌ തീയേറ്ററെന്ന്‌ കൗണ്‍സില്‍ വുമണ്‍ ബ്രന്‍ഡല്‍ പറഞ്ഞു. രാമപ്പോ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റും സ്‌പ്രിംഗ്‌ വാലി പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റും പ്രത്യേക സുരക്ഷയൊരുക്കുന്നുണ്ട്‌. എന്തെങ്കിലും അവിചാരിത പ്രശ്‌നങ്ങളുണ്ടാകുമെന്നു കരുതുന്നില്ല.

പൈറസിക്കെതിരേ കടുത്ത നടപടികളാണ്‌ നാട്ടിലും ഇവിടെയും ഉണ്ടാകുന്നത്‌. അതിനാല്‍ പൈറസി ഇനി കാര്യമായി ഉണ്ടാകുമെന്നു കരുതുന്നില്ലെന്നു റോയി പറഞ്ഞു. തീയേറ്റര്‍ നിര്‍ത്തിയപ്പോള്‍ ഒട്ടേറെ പേര്‍ ദുഖത്തോടെയാണ്‌ തന്നോട്‌ സംസാരിച്ചത്‌. ഇപ്പോള്‍ അതിലേറെ പേര്‍ സന്തോഷപൂര്‍വ്വം ഈ വാര്‍ത്ത കേട്ട്‌ വിളിക്കുന്നു എന്നത്‌ സന്തോഷം പകരുന്നു. സാമ്പത്തിക നേട്ടമെന്നതിനേക്കാള്‍ സാംസ്‌കാരിക പ്രവര്‍ത്തനമായാണ്‌ താന്‍ തീയേറ്ററിനെ കാണുന്നത്‌. പ്രിന്റ്‌ മാധ്യമങ്ങള്‍ക്കുള്ള വരുമാന കുറവു മൂലം പ്രതിസന്ധി നേരിട്ട മലയാളം പത്രം നിലനിര്‍ത്തുന്നതിന്‌ തങ്ങള്‍ കാണിച്ച അര്‍പ്പണബോധം തീയേറ്റിന്റെ കാര്യത്തിലും ഉണ്ടാകും.

ഈ സംരംഭത്തിനു എല്ലാ സഹായവും അഭ്യര്‍ത്ഥിച്ച റോയി പതിനൊന്നാം തീയതി എല്ലാവരേയും സ്വാഗതം ചെയ്‌തു.

റോക്ക്‌ലാന്റില്‍ മാവേലി തീയേറ്റര്‍ വീണ്ടും; ഉദ്ഘാടനം 18-നു
Join WhatsApp News
Raju Mylapra 2015-09-27 08:32:30
Wish you all the best Roy.
Jacob Alex Yonkers, NY 2015-09-27 10:29:45
Congratulations on your new movie theater in rockland county.
phillip cherian 2015-09-27 12:26:07
wish you all the best roycha
Suresh Joseph 2015-09-27 13:25:13
Great news....  All the best.
Sajik@live.com 2015-09-27 13:32:51

Congratulations...
Vincent Akkakkattu 2015-09-27 17:08:42
Great.........All the Best.
ALEX VARGHESE 2015-09-27 17:20:36
Wish you all the best, Roy.
B Aravindakshan 2015-09-27 18:13:44
Dear Roy,

Best wishes.
Kuriakose Tharian 2015-09-28 13:49:23
Exciting news for the Indian community. All the best.
joseph idicula 2015-09-28 19:09:22
Thanks Roy, Great News, All The Best !!!
Mathai P.Das Panikkadavil 2015-09-29 05:12:34
Very good news for the Rocklanders
kerala samajam of staten island 2015-10-07 14:20:32
congratulations Mr. Roy and Malayalam Pathram. we really waiting for Our National Movies. God Luck
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക