Image

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരം പിന്‍വലിച്ചു

Published on 14 January, 2012
എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരം പിന്‍വലിച്ചു
ന്യൂഡല്‍ഹി: ശമ്പള കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നടത്തിയ സമരം പിന്‍വലിച്ചു. ശമ്പളത്തിലും ആനുകൂല്യത്തിലുമുള്ള കുടിശിക ഗഡുക്കളായി മാര്‍ച്ചിന് മുന്‍പ് വിതരണം ചെയ്യാമെന്ന മാനേജ്‌മെന്റിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കുടിശികയില്‍ ഒരു ഭാഗം ഈ മാസം 20 ന് മുന്‍പ് നല്‍കും അടുത്ത മാസം 20 ന് മുന്‍പ് രണ്ടാമത്തെ ഗഡുവും നല്‍കും. 

മാര്‍ച്ചില്‍ കുടിശിക പൂര്‍ണമായി നല്‍കുമെന്നും കമ്പനി പൈലറ്റുമാര്‍ക്ക് ഉറപ്പുനല്‍കി. അടുത്ത സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 52 സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള 44 സര്‍വീസുകളും മുംബൈയില്‍ നിന്നുള്ള എട്ട് സര്‍വീസുകളുമാണ് മുടങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക