Image

നൊമ്പരപ്പട്ടം ചരടുമുറിയാതെ

ബഷീര്‍ അഹമ്മദ് Published on 28 September, 2015
നൊമ്പരപ്പട്ടം ചരടുമുറിയാതെ
കോഴിക്കോട് : പട്ടത്തിന്റെ ചരടില്‍ ചിറക് കുടുങ്ങി പന്ത്രണ്ട് മണിക്കൂറിലധികം തൂങ്ങി കിടന്ന കാക്കയ്ക്ക് മോചനമായ്. ഇന്നലെ സന്ധ്യയോടെയാണ് കൂടണയാന്‍ പറക്കുന്നതിനിടെ കുട്ടികളാരോ തൊടുത്തുവിട്ട പട്ടചരടില്‍ ചിറക് കുടുങ്ങിയ കാക്ക തെങ്ങിന്റെ ഓലയില്‍ കുടങ്ങിപ്പോയത്.
കടപ്പുറത്ത് സമയം ചിലവിടാനായെത്തുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആഹഌദകരമായ വിനോദമാണ് പട്ടം പറത്തല്‍ ആകാശത്ത് ദൂരെ ദൂരെക്ക് പോകുന്ന പട്ടം നോക്കി ആര്‍ത്തുല്ലസിക്കുന്ന കുട്ടിക്കൂട്ടം കടപ്പുറത്തിന്റെ സ്ഥിരം കാഴ്ചയാണ്. പാവം കുട്ടികള്‍ അറിയുന്നില്ല നൂല്‍പൊട്ടി മരച്ചില്ലകളില്‍ കുടുങ്ങുന്ന പട്ടചരട് തീര്‍ക്കുന്ന ദുരന്തം. നൊമ്പരപ്പട്ടം ചരട് മുറിയാതെ മുന്നോട്ട് പറക്കാനാകാതെ കുടങ്ങിപ്പോകുന്ന പക്ഷികളുടെ ചിറകടിയും.

ഫോട്ടോ/റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്


നൊമ്പരപ്പട്ടം ചരടുമുറിയാതെ
കടല്‍ തീരത്തെ തെങ്ങില്‍ മണിക്കൂറുകളോളം പട്ടചരടില്‍ തൂങ്ങി കിടന്ന കാക്ക.
നൊമ്പരപ്പട്ടം ചരടുമുറിയാതെ
കാക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന മറ്റ് കാക്കകള്‍
നൊമ്പരപ്പട്ടം ചരടുമുറിയാതെ
നാട്ടുകാര്‍ വടികൊണ്ട് എറിഞ്ഞു നൂല്‍ മുറിച്ചപ്പോള്‍ രക്ഷപ്പെട്ട കാക്ക പറന്നകലുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക