Image

ഇന്ത്യാ - ചൈനാ അതിര്‍ത്തി ചര്‍ച്ച അടുത്ത ആഴ്ച

Published on 14 January, 2012
ഇന്ത്യാ - ചൈനാ അതിര്‍ത്തി ചര്‍ച്ച അടുത്ത ആഴ്ച
ന്യൂഡല്‍ഹി: ഇന്ത്യാ - ചൈനാ അതിര്‍ത്തി ചര്‍ച്ചകള്‍ അടുത്ത ആഴ്ച ഡല്‍ഹിയില്‍ പുനരാരംഭിക്കും. നവംബറില്‍ നടത്താനിരുന്ന അതിര്‍ത്തി ചര്‍ച്ചകളില്‍ നിന്ന് ചൈന പിന്‍മാറിയിരുന്നു. ഇന്ത്യയില്‍ നടന്ന ആഗോള ബുദ്ധമതസമ്മേളനത്തില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ പങ്കെടുക്കുന്നത് തടയണമെന്ന ചൈനീസ് ആവശ്യം നിരസിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. 

ഇന്ത്യയും ചൈനയും തമ്മിലുള്ള പതിനഞ്ചാമത് റൗണ്ട് അതിര്‍ത്തി ചര്‍ച്ചകളാണ് അടുത്ത ആഴ്ച നടക്കുന്നത്. പതിനാലാം റൗണ്ട് ചര്‍ച്ചകള്‍ക്ക് 2010ല്‍ ചൈനയാണ് വേദിയായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനായിരിക്കും ചര്‍ച്ചകളില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക