Image

രാംദേവ്‌ ആശുപത്രി വിട്ടു; സമരം തുടരുമെന്ന്‌

Published on 15 June, 2011
രാംദേവ്‌ ആശുപത്രി വിട്ടു; സമരം തുടരുമെന്ന്‌
ഡെറാഡൂണ്‍: കള്ളപ്പണത്തിനെതിരേ ഉപവാസ സമരം നടത്തിവന്നിരുന്ന യോഗാ ഗുരു രാംദേവ്‌ ഇന്നലെ ആശുപത്രി വിട്ടു. വിദേശത്തുള്ള കള്ളപ്പണത്തിനുമെതിരെ തന്റെ പോരാട്ടം തുടരുമെന്നു രാംദേവ്‌ അറിയിച്ചു. ഇത്തരമൊരു പോരാട്ടം നടത്തുന്നതില്‍ പാപമൊന്നും കാണുന്നില്ലെന്നും രാംദേവ്‌ പറഞ്ഞു. രാംദേവ്‌ ഒന്‍പതു ദിവസം നടത്തിയ സത്യഗ്രഹം ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിന്റെ ഇടപെടലിനെ തുടര്‍ന്നാണ്‌ അവസാനിപ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക