Image

വിദേശികള്‍ക്കും ഇന്ത്യന്‍ ഓഹരി വിപണയില്‍ നിക്ഷേപിക്കാന്‍ അനുമതി

Published on 15 January, 2012
വിദേശികള്‍ക്കും ഇന്ത്യന്‍ ഓഹരി വിപണയില്‍ നിക്ഷേപിക്കാന്‍ അനുമതി
ന്യൂല്‍ഹി: വിദേശ നിക്ഷേപകര്‍ക്ക്‌ ഇന്ത്യന്‍ ഓഹരി വിപണയില്‍ നിക്ഷേപം നടത്താന്‍ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അനുമതി നല്‍കി. ഓഹരിവിപണിയില്‍ ലിസ്റ്റ്‌ ചെയ്‌ത കമ്പനികളുടെ അഞ്ചു ശതമാനംവരെ ഓഹരികള്‍ വാങ്ങാനാകും. വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയ വ്യക്തികളോ ഗ്രൂപ്പുകളോ സംഘങ്ങളോ ആയിരിക്കണം നിക്ഷേപകരെന്നും ആര്‍ബിഐ നിഷ്‌കര്‍ഷിക്കുന്നു.

ഇതിസംബന്ധിച്ച ഉത്തരവ്‌ പുറത്തിറങ്ങി. നിര്‍ദേശം ലഭിച്ച്‌ അഞ്ച്‌ പ്രവൃത്തി ദിവസങ്ങള്‍ക്കകം ഇടപാട്‌ പൂര്‍ത്തിയാക്കിയിരിക്കണം. അല്‌ളെങ്കില്‍ ഇതിനായി ഇന്ത്യയിലേക്ക്‌ കൊണ്ടുവന്ന പണം വിദേശ നിക്ഷേപകന്‍െറ വിദേശരാജ്യത്തുള്ള ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ തിരികെ നിക്ഷേപിക്കും. രാജ്യത്തെ സെക്യൂരിറ്റീസ്‌ വിപണിയുടെ നിയന്ത്രണ ചുമതലയുള്ള ഇന്‍റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഓഫ്‌ സെക്യൂരിറ്റീസ്‌ കമീഷനില്‍ (ഐ.ഒ.എസ്‌.സി.ഒ) അംഗങ്ങളായ രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപകര്‍ക്കേ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപങ്ങള്‍ക്ക്‌ അനുമതി ലഭിക്കുകയുള്ളുവെന്നും അറിയിപ്പില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക