Image

ഐ.എന്‍.എ.ഐ പാലിയേറ്റീവ്‌ കെയര്‍ സെമിനാര്‍ ശ്രദ്ധേയമായി

ജോയിച്ചന്‍ പുതുക്കുളം Published on 30 September, 2015
ഐ.എന്‍.എ.ഐ പാലിയേറ്റീവ്‌ കെയര്‍ സെമിനാര്‍ ശ്രദ്ധേയമായി
ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ്‌ ഓഫ്‌ ഇല്ലിനോയി (INAI)യുടെ നേതൃത്വത്തില്‍ പാലിയേറ്റീവ്‌ കെയറിനെ സംബന്ധിച്ചുള്ള സെമിനാര്‍ നടത്തുകയുണ്ടായി. സെപ്‌റ്റംബര്‍ 20-നു സീറോ മലബാര്‍ പാരീഷ്‌ ഹാളില്‍ നടത്തിയ സെമിനാറില്‍ ഡോ. സിമി ജോസഫ്‌ മോഡറേറ്ററായിരുന്നു.

സി. ജസ്‌ലിന്‍ സി.എം.സി (സി.സി.ഡി ഡയറക്‌ടര്‍) യുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സെമിനാറില്‍ ലയോള സിസ്റ്റത്തിലെ ഡോക്‌ടറായ ഹോമാ മഗ്‌സി എം.ഡി, മേരി സ്‌പില്ലര്‍ എ.പി.എന്‍, പാറ്റിഹല്‌ഗന്‍ എന്നിവര്‍ പാലിയേറ്റീവ്‌ കെയറിനെക്കുറിച്ച്‌ ക്ലാസ്‌ എടുത്തു. ക്ലാസില്‍ പങ്കെടുത്തവരെല്ലാം ക്ലാസ്‌ വളരെ വിജ്ഞാനപ്രദമായിരുന്നുവെന്ന്‌ അഭിപ്രായപ്പെട്ടു.

ഐ.എന്‍.എ.ഐ പ്രസിഡന്റ്‌ മേഴ്‌സി കുര്യാക്കോസ്‌ സ്വാഗതവും, ഐ.എന്‍.എ.ഐ സെക്രട്ടറി ജൂബി വള്ളിക്കളം കൃതജ്ഞതയും പറഞ്ഞു.
ഐ.എന്‍.എ.ഐ പാലിയേറ്റീവ്‌ കെയര്‍ സെമിനാര്‍ ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക