Image

ഗണേഷ്‌കുമാറിന്റെ കാര്യം മുഖ്യമന്ത്രി തീരുമാനിക്കും: വയലാര്‍ രവി

Published on 15 January, 2012
ഗണേഷ്‌കുമാറിന്റെ കാര്യം മുഖ്യമന്ത്രി തീരുമാനിക്കും: വയലാര്‍ രവി
കായംകുളം: പാര്‍ട്ടി അവിശ്വാസം രേഖപ്പെടുത്തിയ മന്ത്രിയായ ഗണേഷ്‌കുമാറിന്റെ കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി പ്രസ്‌താവിച്ചു. പാര്‍ട്ടികള്‍ വലുതായാലും ചെറുതായാലും മുന്നണിയെ ശക്തിപ്പെടുത്തുകയാണ്‌ ചെയ്യേണ്ടതെന്നും വയലാര്‍ രവി പറഞ്ഞു.

ഇതിനിടെ ആര്‍. ബാലകൃഷ്‌ണപിള്ളയും ഗണേഷുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ വേണ്‌ടിവന്നാല്‍ ലീഗ്‌ ഇടപെടുമെന്ന്‌ മന്ത്രി എം.കെ. മുനീര്‍ വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ്‌ (ബാലകൃഷ്‌ണപിള്ള) വിഭാഗത്തിലെ വിവാദങ്ങള്‍ യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക