Image

മനുഷ്യക്കടത്ത്‌: മുഖ്യപ്രതി ചെന്നൈയില്‍ അറസ്റ്റില്‍

Published on 15 January, 2012
മനുഷ്യക്കടത്ത്‌: മുഖ്യപ്രതി ചെന്നൈയില്‍ അറസ്റ്റില്‍
ചെന്നൈ: മനുഷ്യക്കടത്തിന്‌ മുന്‍ എല്‍.ടി.ടി.ഇ പ്രവര്‍ത്തകനായ മുഖ്യപ്രതി അറസ്റ്റിലായി. ശ്രീലങ്കന്‍ പൗരന്‍മാരെ കൊച്ചി വഴി ഓസ്‌ട്രേലിയയിലേക്ക്‌ കടത്താന്‍ ശ്രമിച്ച കേസിലാണ്‌ അറസ്റ്റ്‌. കഴിഞ്ഞവര്‍ഷം കാച്ചിയില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന 15 ശ്രീലങ്കന്‍ സ്വദേശികളെ പോലീസ്‌ പിടികൂടിയത്‌. മുരുകാനന്ദന്‍ (31), ഗണേശലിംഗം (47), ശിവന്‍ പിള്ളൈ (33), നാഗരഞ്‌ജന്‍ (32),ജനാര്‍ദ (27), ഈലവേനന്താം (22), കാന്തന്‍ (19), ലോഗേശ്വരന്‍ (28), ഗജേന്ദ്രന്‍ (30), ധനുശങ്കര്‍ (19), കരുണാകരന്‍ (42), നിഷാന്ത്‌ (21), വിജിന (30), , ബാലസുബ്രഹ്മണ്യം (34, അരുള്‍സീലി (42)എന്നിവരാണ്‌ കഴിഞ്ഞ സെപ്‌റ്റംബറില്‍ അറസ്റ്റിലായത്‌.

കൊച്ചിയില്‍ നിന്നുള്ള പോലീസ്‌ സംഘം ചെന്നൈയിലെ ചെങ്കല്‍പേട്ട്‌ കോളനിയില്‍ നിന്ന്‌ ഇയാളെ പിടിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക