Image

തെര. കമ്മിഷന്റെ പ്രതിമ മറച്ച സംഭവം അപലപനീയം: മായാവതി

Published on 15 January, 2012
തെര. കമ്മിഷന്റെ പ്രതിമ മറച്ച സംഭവം അപലപനീയം: മായാവതി
ലക്‌നോ: ബി.എസ്‌.പിയുടെ തെരഞ്ഞെടുപ്പ്‌ ചിഹ്നമായ ആനയുടെ ആനയുടെയും പ്രതിമകള്‍ മറച്ച തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി അപലപനീയമെന്ന്‌ യു.പി മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതി പ്രസ്‌താവിച്ചു. ഇത്‌ തിരഞ്ഞെടുപ്പു കമ്മിഷന്‌ഡഫെ ദലിത്‌ വിരുദ്ധ സമീപനമാണ്‌ തെളിഞ്ഞതെന്നും അവര്‍ പറഞ്ഞു.

പ്രതിമകളെ മഞ്ഞ പ്ലാസ്‌റ്റിക്‌ ഉപയോഗിച്ചു മറയ്‌ക്കുന്നതിനു മുന്‍പ്‌ വിശദീകരണം ആരായുക എന്ന മര്യാദ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ കാട്ടിയില്ലെന്ന്‌ മായാവതി കുറ്റപ്പെടുത്തി. തന്റെ അമ്പത്താറാം പിറന്നാളിനോട്‌ അനുബന്ധിച്ചു നടത്തിയ പ്രസംഗത്തില്‍ വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നടപടിയില്‍ ദലിതര്‍ രോഷാകുലരാണ്‌. തിരഞ്ഞെടുപ്പിലൂടെ അവര്‍ ഇതിനു മറുപടി നല്‍കുമെന്നും മായാവതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക