Image

വി.എസിനെതിരായ ഗൂഢാലോചന പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന്: ഹസ്സന്‍

Published on 15 January, 2012
വി.എസിനെതിരായ ഗൂഢാലോചന പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന്: ഹസ്സന്‍
കാസര്‍കോട്: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയാണെന്ന് കെ.പി.സി.സി. വക്താവ് എം.എം.ഹസ്സന്‍. കോണ്‍ഗ്രസോ യു.ഡി.എഫോ വി.എസിനെതിരെ ഗൂഢാലോചന നടത്തയിട്ടില്ലെന്നും കോണ്‍ഗ്രസിന് അതിന്റെ ആവശ്യമില്ലെന്നും ഹസ്സന്‍ കാസര്‍കോട് പറഞ്ഞു. 

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന സി.പി.എം. പോളിറ്റ് ബ്യൂറോ നിലപാടിനെ പരസ്യമായി എതിര്‍ക്കാന്‍ കാണിച്ച ആര്‍ജ്ജവം വി.എസിന് ഇപ്പോഴുണ്ടോയെന്നും ഹസ്സന്‍ ചോദിച്ചു. അതേസമയം വി.എസ്സിനെതിരായ വിജിലന്‍സ് കേസുമായി ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. കേസിന്റെ പശ്ചാത്തലത്തില്‍ വി.എസ്. രാജിവെക്കണോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് വി.എസ്. ആണെന്നായിരുന്നു ഇ.അഹമ്മദിന്റെ മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക