Image

കായലിന്റെ ഓളങ്ങളില്‍ (സപ്‌ന അനു ബി. ജോര്‍ജ്‌)

Published on 04 October, 2015
കായലിന്റെ ഓളങ്ങളില്‍ (സപ്‌ന അനു ബി. ജോര്‍ജ്‌)
വെള്ളവും മഴയും ,തോടും,നിറഞ്ഞു നില്‍ക്കുന്ന എന്റെ നാട്‌,കോട്ടയം.എവിടെ നോക്കിയാലും വയലും പാടവും, ആറും, കായലും. അതിനടുത്തായിത്തന്നെ, കുമരകം.! ഈ കുമരകം കായലിലെ കുഞ്ഞോളങ്ങളില്‍ ഇളകിയാടി, പുതിയ സാങ്കേതികളുടെയും, പുരോഗമനാത്മക ചിന്താഗതിയുടെ ഭാഗമായി, കിട്ടിയ `ഹൗസ്‌ ബോട്ട്‌' എന്ന ആധുനികതയില്‍ പൊതിഞ്ഞു ഞാനും കുടുംബവും യത്രയായി. കായലിന്റെ ഓളങ്ങളില്‍ ചഞ്ചാടി, ഞങ്ങള്‍!ക്കുവേണ്ടി, ഒഴുകിയെത്തിയ, നീലമേഖം എന്ന കെട്ടുവെള്ളത്തിലേക്കി ഒരു നാലുമണി നേരത്ത്‌, ഞങ്ങള്‍ രണ്ടു ദിവസത്തെ യാത്രക്കായി, ഒരുങ്ങിയിറങ്ങീ. ഒരു ആഴ്‌ച മുന്‍പ്‌ തീരുമാനിച്ചുറപ്പിച്ച, 'മെനു', ആഹാര വിഭവങ്ങളുടെ കൊതിപ്പിക്കുന്ന ഒരു നീണ്ട നിര, നേരത്തെ പറഞ്ഞിരുന്നു. കെട്ടും പാണ്ടവും ഓരോ മുറികളിലായി, വെച്ച്‌, ബോട്ടാകെ ഒരു അവലോകനം നടത്തി. കേരളത്തനിമയുള്ള ഒരു വീടിന്റെ എല്ലാ സൗകര്യങ്ങളോകൂടിയുള്ള, ഒരു വരാന്ത, അവിടെ ഞങ്ങളേയും കാത്ത്‌ നല്ല ഏത്തക്കാപ്പവും ചായയും ഇരിപ്പുണ്ടായിരുന്നു, നാലുവശവും തുറന്നു കിടക്കുന്ന ഒരു വരാന്ത, അതിനാല്‍ മൂന്നുവശത്തും പരന്നു കിടക്കുന്ന വെള്ളത്തിന്റെ, പരവതാനി. അങ്ങു ദൂരെ കരയുടെ ഓരം ചേര്‍ന്നു നില്‍ക്കുന്ന തെങ്ങുകള്‍ ഒരു കറുത്ത കുറ്റിപുല്ലിന്റെ നീളം മാത്രം തോന്നിക്കുന്നു. ചായയും പക്കാവടയുംഏത്തക്കാപ്പവും തിന്നു കഴിഞ്ഞപ്പോള്‍ ഏതാണ്ട്‌, സന്ധ്യയായിത്തുടങ്ങി.

തൃസന്ധ്യ.....

ഈ സമയം എന്റെ ഒരു വല്ലാത്ത സെന്റി മൂഡിലേക്കു പോകുന്ന ഒരു സമയം ആണ്‌.കാറ്റ്‌, ശാന്തത !

ആകെ ഒരു റൊമാന്റിക്ക്‌ സെന്റി.സന്ധ്യയായിക്കഴിഞ്ഞാല്‍ ബോട്ട്‌ എവിടെയെങ്കിലും കര!ക്കടുപ്പിച്ച്‌, കിടക്കും.കര്‍ക്കടുപ്പിക്കുന്നതിന്‌ പകരം ഒത്ത നടുക്ക്‌ നങ്കൂരം ഇടാന്‍ പറഞ്ഞു.പതുക്കെ സൂര്യന്റെ പ്രകാശം കുറഞ്ഞ്‌ കുറഞ്ഞ്‌ വന്ന്‌,ഒരു ചുവന്ന ഗോളം അങ്ങു ചക്രവാളത്തിലേക്കിറങ്ങി.നോക്കിയാല്‍ എത്തപ്പെടാത്തത്ര ദൂരത്തിലാണ്‌ കര.കാറ്റിന്റെ തണുപ്പ്‌ കൂടിക്കൂടി വന്നു,അപ്പോ,ദാ ഒരു ചോദ്യവുമായി ഞങ്ങളുടെ `ചീഫ്‌ കുക്ക്‌' രാത്രീലത്തെ അത്തഴത്തിന്‌ എന്തെങ്കിലും `സ്‌പെപെഷല്‍' മുന്‍കൂറായി , നാമ്മുക്ക്‌ തീരുമാനിച്ചുറപ്പിച്ച ഒരു;മെനു ഉള്ളതിനു പുറമെയാണീ ഈ ചോദ്യം!എന്റെ ഡാഡിയോടുള്ള ബോട്ടുടമക്കുള്ള ബഹുമാനത്തിന്റെ ഭാഗമാണോ? അതോ രണ്ടു കുപ്പി `സ്‌കോച്ച്‌' മുറിയില്‍ കണ്ടതിന്റെ പ്രതീക്ഷയാണോ, എന്നെനിക്കു തോന്നിപ്പോയി.ബിജു, എന്റെ സ്വന്തം ഭര്‍ത്താവെന്ന `നാടന്‍ ചിന്താഗതിക്കരന്റെ' ചോദ്യം? ഒരു കൊഞ്ച്‌ ഉലര്‍ത്തിയത്‌ കിട്ടുമോ? ഒന്നു തൊടാന്‍?ഒരു റ്റച്ചിങ്ങസ്‌ ആയി!രാത്രിയിലേക്കുള്ള താറാവുകറിയും അപ്പവും .പോരാത്തതിന്‌, പി!ന്നെ ഈ റ്റച്ചിങ്ങ്‌സും..... നടക്കട്ടെ!സന്ധ്യക്ക്‌ ഇത്ര ഭംഗിയുണ്ടന്ന്‌, ഞാന്‍ എന്നൊ മറന്നിരിക്കയായിരുന്നു.!എങ്കിലും എത്ര കണ്ടിട്ടും മതിവരാത്ത ഒരു നിറവും,എല്ലാ ചിന്തകളും വിട്ട്‌, ഈ ഒരു സന്ധ്യ മാത്രം, മന!സ്സിലും കണ്ണിലും.അതിമനോഹരമായ ഈ കാഴ്‌ച്‌ക കണ്ടിരിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ കുട്ടനാടന്‍ ഉള്‍പ്രദേശത്തിന്റെ ഒരു ചിത്രം നമുക്കു കാണാം.കെട്ടുവള്ളങ്ങളില്‍ പുല്ലുനിറച്ച്‌, വീടുകളിലേക്ക്‌ പോകുന്നവര്‍,അന്നത്തെ അത്താഴത്തിനുള്ള പല വ്യഞ്ഞനങ്ങളുടെ ചെറിയ കടലാസു പൊതികള്‍,നിറച്ചിരിക്കുന്ന,ചെറിയ വെള്ളുകൊട്ട, ഈപുല്ലും കെട്ടുകളൂടെ മീതെ ഇരിക്കുന്നു.ഒരറ്റത്ത്‌ ഭര്‍ത്താവ്‌ നീണ്ട കഴുക്കോലും കൊണ്ടും,മറ്റേഅറ്റത്ത്‌ തുഴയുമായി ഭാര്യയും തുഴഞ്ഞു പോകുന്നു.ചില വള്ളങ്ങളില്‍ സ്‌കൂള്‍ യൂണിഫോമിട്ട്‌ ബാഗുകളുമായി, അഛനമ്മമാരുടെ കൂടെ, ഇതേ വള്ളത്തില്‍ വീട്ടിലേക്കു പോകുന്നവരും, ഉണ്ട്‌.!ഞങ്ങളുടെ ബോട്ടിനടുത്തെത്തിയപ്പോള്‍ അവര്‍ ഒന്നു പതുക്കെയാക്കി,യൂണിഫോമിട്ട കുട്ടികളുടെ ചോദ്യം? പേനാ ഉണ്ടെങ്കില്‍,തരാമൊ? ഞങ്ങളുടെ ബോട്ടുകാര്‍ എതിര്‌ത്തു! സറേ, ഇതിവരുടെ സ്ഥിരം പണിയാ, കൊടുക്കണ്ടാ!.ഇവിടെ ഈ ഗര്‍ഫില്‍ ജീവിക്കുന്ന ഞങ്ങള്‍ക്ക്‌ ഒരു പേനതരുമോ? എന്നചോദ്യം,ഒരു കണ്ണുനീര്‍ത്തുള്ളിയില്‍ നിറഞ്ഞു നിന്നു.2 റിയാ!ലിനു,6 പേനാകിട്ടുമ്പൊള്‍,അതും ഓരോ മക്കള്‍ക്കും ഈരണ്ടു പാക്ക്‌റ്റ്‌?വാങ്ങി സ്‌റ്റോക്കുചെയ്യാറുമുണ്ട്‌! അന്നൊന്നും,ഈ `ഒരു പേനക്ക്‌' ഇത്രകണ്ട്‌ വിലയുണ്ടെന്ന്‌ അറിയില്ലായിരുന്നു.എല്ലാ ബാഗും,പെട്ടിയും,തപ്പി, കയ്യിലുണ്ടായിരുന്ന മുഴുവന്‍ പേനയും പെന്‍സിലും ഒക്കെക്കൊടുത്തു,നി ആത്മാര്‍ത്ഥതയുള്ള ഒരു നിറഞ്ഞചിരിയും, കൂടെ ;`റ്റാങ്ക്‌സ്‌'.വള്ളം തുഴയുന്ന ആ അമ്മ തോര്‍ത്തുമുണ്ടെടുത്തൊന്നു മുഖം തുടച്ചു,കുറച്ചുദിവസത്തേക്ക്‌ പേന!ക്കുള്ള കാശ്‌ മാറ്റിവെക്കണ്ടല്ലോ എന്ന തോന്നലാവാം, അവരുടെ മുഖത്തും, ഒരു ചിരിയുടെ മിന്നലാട്ടം.

രാത്രി

ഇത്ര സമയം കൊണ്ട്‌ എതാണ്ട്‌ മുഴുവന്‍ തന്നെ ഇരുട്ടായി,ഇതിനിടെ ബോട്ട്‌ െ്രെഡവര്‍മാരിലൊരാള്‍ , ഇവിടെ അടുത്തുള്ള അയാളുടെ വീട്ടില്‍ കിടന്നിട്ട്‌, രാവിലെ, 5 മണിക്കെത്തിക്കോളാം എന്ന്‌ കരാറില്‍ കര!ക്കിറങ്ങി.പക്ഷെ കര!ക്കടുപ്പിച്ചിട്ട വള്ളത്തിലേക്ക്‌ കൊതുകളുടെ സംഗീതാത്മകമായ സഞ്ചാരം തുടങ്ങി!,സഞ്ചാരം അല്ല, കടന്നാക്രമണം.ഒരു രണ്ടുവരി നടവഴികഴിഞ്ഞാല്‍ പിന്നെ പരന്നു!കിടക്കുന്ന പുഞ്ചപ്പാടങ്ങള്‍ ആണ്‌, അവിടെ നിന്നു വരുന്ന ഈ കൊതുകളെ തുരത്താന്‍,ഒരു `മൊസ്‌ക്കിറ്റോ റിപ്പെല്ലെന്റി'നും കഴിഞ്ഞില്ല. `സാറിനു പേടിയില്ലെങ്കി നമുക്ക്‌ കായലിന്റെ നടുക്കോട്ടു മാറ്റിക്കെട്ടാം, അപ്പൊ ഈ കൊതുകിന്റെ ശല്യം കാണില്ല',ബോട്ട്‌ ഡ്രവര്‍. ഓ പിന്നെന്താ... അങ്ങോട്ടു മാറ്റിക്കെട്ടിക്കോ?എന്റെ ഭര്‍ത്താവിന്റെ വക സമ്മതം,(കൈവീശി അടിച്ചു കൊതുകിനെ കൊന്നതും, ചൊറിഞ്ഞ്‌ ചൊറിഞ്ഞ്‌,ചോരവന്നതും ഒക്കെ,എന്റെ മോന്‍,10 വര്‍ഷത്തെ ,ഗര്‍ഫ്‌ ജീവിതം കോണ്ട്‌ മറന്നു,ഉം..) പക്ഷെ ഒന്നുണ്ട്‌,പിള്ളാരെ അതു വല്ലാതെ കടിച്ചു കൊല്ലും, ചിക്കന്‍പോക്‌സ്‌ വന്ന പരുവം ആകും പിള്ളാര്‍. ബോട്ടുമായി ഞങ്ങള്‍ നടുക്കായലില്‍ നങ്കൂരം ഇട്ടു. നന്നായി ഇരുട്ടിത്തുടങ്ങി.അത്താഴത്തിനുള്ള വട്ടം കൂട്ടല്‍,ഞാനടുക്കളയില്‍ ഒന്നു കയറി.വലിയ കൊഞ്ച്‌ ശട,ശടാന്ന്‌ പൊളിച്ച്‌ ,നാരും കുടലും നീക്കി,ഒന്നു കഴുകി,വാലവെച്ച്‌,നാരങാ നീരും പുരട്ടി വെച്ചു, ഒരു നല്ല സ്വയമ്പന്‍, മയക്കിയ നാടന്‍ ചട്ടിയില്‍,ഒരു ഉറിയിലാക്കി വെച്ചു.`സ്ഥല പരിമിതികൊണ്ടാ!',തോമസ്സിന്റെ ഒരു മഞ്ഞച്ചിരി.എന്നാല്‍, ഈ തൂക്കിയിട്ടിരിക്കുന്ന ഉറികളും, പഴക്കുലകളും മറ്റും,അതിന്റെ ഒരു സാമീപ്യം,ഒരു ചാരുത,എത്രമാത്രം പ്രവാസികളായ, ഞങ്ങളൊക്കെ `മിസ്സ്‌' ചെയ്യുന്നു എന്ന്‌! തോമാച്ചേട്ടന്‍ അറിയുന്നില്ലല്ലോ!!അടുത്ത , അഞ്ചു മിനിട്ടിനുള്ളില്‍, ഒരു ഇടികല്ലില്‍, പൊളിച്ചു ഫ്രിഡ്‌ജില്‍ സൂക്ഷിച്ചിരിക്കുന്ന 5,6 കൊച്ചുള്ളിയും , ഒരു കഷണം, ഇഞ്ചിയും,4, കുരുമുളകും ഇട്ട്‌ ചതച്ച്‌, ചട്ടിയില്‍ ഇട്ടു,കൂടെ! ഒരു സ്‌പൂണ്‍ മല്ലിപ്പൊടി , മുളകുപൊടി,അര റ്റീസ്‌പൂണ്‍ ഉലുവ,കുറച്ചു മഞ്ഞള്‍പ്പൊടി,ഉപ്പ്‌ ,ഇവയും ,വേറൊരു ചട്ടിയിലിട്ട്‌, ഉറിയില്‍ വെച്ചിരുന്ന കൊഞ്ചെടുത്ത്‌ ഞെക്കിപ്പിഴിഞ്ഞ്‌ ,ഈ അരപ്പിലേക്കിട്ടു. രണ്ടു കതിര്‍പ്പ്‌ കരിവേപ്പിലയുമിട്ട്‌, പ്ലസ്റ്റിക്‌ ഗ്ലൌസിട്ട കൈകൊണ്ട്‌ ഇളക്കിച്ചേര്‍ത്തു.അന്നേരം എന്റെ ചോദ്യം `അയ്യൊ ,നാരങാനീരു കഴുകിക്കളയണ്ടേ?വേണ്ട, നാരങ്ങൊ ഒരു റ്റെഡരൈസര്‍ ആണ്‌.ആ ഇങ്‌ലീഷ്‌ വാക്ക്‌ എനിക്കുന്നു എവിടെയോ കൊണ്ടു? ഇവനൊരു വെറും `ഹൗസ്‌ ബോട്ട്‌' കുക്ക്‌ അല്ല!!!,,എന്റെ ചോദ്യത്തിനുമുന്‍പ്‌, ഇങ്ങോട്ടു മറുപടി വന്നു, ഞാന്‍ സാറിന്റെ സപെഷ്യല്‍ ഗെസ്റ്റുകള്‍ വരുംമ്പോള്‍ മത്രമേ,! ഇവിടെത്തെ പാചകത്തുനുവരാറുള്ളു. ഞാന്‍ കൊച്ചിയി ഒരു റിസോര്‍ട്ടില്‍ ജോലിയുണ്ട്‌.ഈ സമയം കൊണ്ട്‌ കൊഞ്ച്‌, വെന്തു വെള്ളം പറ്റി.പക്ഷെ , കൈയ്യിലെ പ്ലാസ്റ്റിക്ക്‌ ഗ്ലൌസ്സ്‌ കണ്ടപ്പോ എനിക്കുംതോന്നിയിരുന്നു., ഞാന്‍ പറഞ്ഞു .പിന്നെ ഈ ഉപ്പും,നാരങ്ങയും കൊഞ്ച്‌ വേവാനുള്ള വെള്ളം ,അതിനിന്നു തെന്നെ ഉണ്ടാവും.10 മിനിട്ടുകൊണ്ട്‌ വെന്ത കൊഞ്ച്‌ , തിളക്കുന്ന വെളിച്ചെണ്ണയിലേക്ക്‌ ഉലര്‍ത്താന്‍ ഇട്ടുകൊണ്ടായിരുന്നു അടുത്ത വര്‍ത്തമാനം.ഇതിനിടെ ബോട്ടു മുഴുവന്‍ നിറഞ്ഞ മണം , ബോട്ടിന്റെ അങ്ങേത്തലക്കലിരുന്ന എല്ലാവരുംതെന്നെ,ഇങ്ങെത്തി, െ്രെഡവറടക്കം. ഇതിനിടെ വെള്ളരിക്കമുറിച്ചു വെച്ചലങ്കരിച്ച നല്ല വെള്ള പിഞ്ഞാണിയില്‍ വിളമ്പീ.ഉഗ്രന്‍ ഒരു ഫോട്ടോ എടുക്കാന്‍ പറ്റിയ വിധം സുന്ദരം.കൊഞ്ചിന്റെ പ്ലേറ്റുമായി, ബോട്ടിന്റെ മുവശത്തുള്ള തുറന്ന സ്വീകരണ മുറിയും,ഊണുമേശയും ഉള്ള ഭാഗത്ത്‌, ഭംഗിയായി കൊണ്ടു വെച്ചു കൂടെ, ആവശ്യത്തിനു സ്‌പൂണുകളും,കൈതുടക്കാന്‍ റ്റിഷ്യു പേപ്പറും .

രാത്രി അത്താഴത്തിനുള്ള താറാവുകറിയും,അപ്പവും,ഇനി അടുത്തെ, പാചകപരിപാടി.ഇതിനിടെ ദൂരെ, വെറും റാന്തല്‍വിളക്കുകള്‍ പോലെ എന്തൊ ഒന്നു അങ്ങു ദൂരെ നീങ്ങിപ്പോകുന്നു,അടുക്കളയുടെ ഇറയത്തേക്കിറങ്ങി,നോക്കി. അതു! കൊഞ്ചു കുത്തുകാരാണ്‌, തോമസിന്റെ വിവരണം,ഈ, വെട്ടുകൊഞ്ച്‌! വലിയ `ലോബ്‌സ്റ്റര്‍' ആണ്‌ ഇവര്‍ ഉദ്ദേഴിക്കുന്നത്‌. കായലിന്റെ അരികിലൂടെ താഴ്‌ചകുറഞ്ഞ ,ചേറുനിറഞ്ഞ സ്ഥലങ്ങളില്‍ ജീവിക്കുന്ന, ഈ വലിയ കൊഞ്ചിനെ, കൂര്‍പ്പിച്ച ശൂലം പോലെയുള്ള വടികൊണ്ട്‌ !,കുത്തിപ്പിടിക്കുന്നു.വലിയ ഹോട്ടലുകാര്‍ക്കോ അല്ലെങ്കില്‍ ഈ `ബോട്ടുകാരുതതന്നെ വാങ്ങിക്കും.നല്ല കൊഞ്ചാണ്‌, പക്ഷേ അതുപോലെ വിലയും ആണ്‌. എന്തായാലും, ഞങ്ങള്‍ വിളിച്ചു `പൂ ഹൊയ്‌'.ചെറിയ കൊതുമ്പുവള്ളക്കാരന്‍,അടുത്തെത്തി, നാളെ തിരികെപോകുമ്പോ, ഉള്ള കൊഞ്ച്‌ ഇവിടെ തരുമോ?തലകുലുക്കി സമ്മതിച്ച്‌,അയാള്‍ വള്ളം തിരിച്ചു,അങ്ങു ദൂരേക്ക്‌,ഒരു മെഴുകുതിരി വെട്ടം പോലെ കായലരികത്ത്‌, അവിടവിടെയായി, കണ്ടുതുടങ്ങി മറ്റു കൊതുമ്പുവള്ളങ്ങളും.`ഇവന്മാരെല്ലാം നാളെ ഒരോ ബോട്ടുകാര്‍ക്കൊ!,അല്ലെങ്കില്‍ ആലപ്പുഴയോ, കോട്ടയത്തോ ഉള്ള,ഹോട്ടലുകാര്‍ക്കോ,വിക്കും' നല്ല വെലയും കിട്ടും സാറെ!! പിന്നെ ഒരാഴ്‌ചത്തേക്ക്‌,പണിയെടുക്കില്ല.

അത്താഴം

വീണ്ടും മനം മയക്കുന്ന താറാവുകറിയുടെ മണം വന്നു തുടങ്ങി,ഞാന്‍ വീണ്ടും അടുക്കളഭാഗത്തേക്ക്‌ നീങ്ങി. നാടന്‍ മസ്സാലക്ക്‌ ഇത്ര രുചിയും മണവും ഉണ്ടെന്ന്‌ ഇപ്പൊ മന!സ്സിലായി,നാടന്‍ ചാറുകറി, ?ഇതിലെന്താ മസാല? എന്റെ ചോദ്യത്തിനു പതിവു മറുപടി ഓ നമ്മുടെ മു!ളകും മല്ലിപ്പൊടിയും, പിന്നെ ഇതിവിടെ കല്ലില്‍ അരക്കുന്നതാ!,എവിടെ?ഒരു കൈനീളമുള്ള അമ്മിക്കല്ലില്‍, കെട്ടുവള്ളത്തിനെന്റെ പടിയില്‍ അമ്മിക്കല്ലില്‍ വെച്ചരച്ചെടുക്കും.രുചിയുടെ മാലപ്പടക്കം തെന്നെ യാണിവിടെ,ഒന്നൊന്നിനു മെച്ചം.താറാവുകറി ഒരു നല്ല പാത്രത്തിലേക്കു മാറ്റി അതിനു ഗാര്‍ണിഷ്‌(അലങ്കാരമായി)കൊച്ചുള്ളിയും കരിവേപ്പിലയും,നല്ല വെളിച്ചെണ്ണയില്‍ കടുകു വറത്തിട്ടു. വെളിച്ചെണ്ണക്കും കരിവേപ്പിലെയുടെയും ഇത്ര മനംമയക്കുന്ന മണം ഉണ്ടെന്ന്‌,ഇപ്പോളാണ്‌ മനസ്സിലായത്‌. അടുത്ത പടി,ചൂടായിട്ട്‌ ഉണ്ടാക്കുന്ന കള്ളപ്പം.പാലപ്പം,എന്നു വിളിക്കുന്ന ഈ അപ്പത്തിന്റെ മാവടുത്ത്‌ അതിലേക്ക്‌ പച്ച കരിക്ക്‌ അരച്ചു ചേര്‍ത്തു .ഇതു ഞങ്ങടെ ഒരു പൊടിക്കൈയ്യാണ്‌.സാധാരണ പൊടികല!ക്കി ഈസ്റ്റും ചേര്‍ത്ത്‌ വെക്കുന്ന മാവില്‍, പച്ചക്കരിക്ക്‌ അര്‍ച്ചു ചേര്‍ത്താല്‍,ഒരു പ്രത്യേക നാടന്‍ രുചി വരും,തോമസിന്റെ പൊടികൈകള്‍പറഞ്ഞുതന്നു. ഇത്‌ വരുന്ന ഗെസ്റ്റിന്റെ അഭിരുചിക്കനുസരിച്ചാണ്‌ , പക്ഷെ മിക്കവരും ചപ്പാത്തിയൊക്കെയെ ചോദിക്കാറുള്ളു.അപ്പച്ചട്ടി അടുപ്പിലേക്ക്‌ വെച്ച്‌,അപ്പം ചൂടു ചൂടായി ഉണ്ടാക്കി. ചേച്ചി ,ഈ ഭാഗത്തേക്ക്‌,കിച്ചണില്‍ ആരും തന്നെ വരാറില്ല!!.

ഞങ്ങളുടെ ഈ ബോട്ടിലെ സന്ധ്യയും രാത്രിയും,പെട്ടെന്നു തന്നെ പോയോ എന്നൊരു തോന്നല്‍! യാതൊരു ശബ്ദകോലാഹലങ്ങളുടെ,ഒരു ഇല്ലായ്‌മ.ശബ്ദങ്ങള്‍ നിലച്ച ഒരവസ്ഥ.എവിടെ നോക്കിയാലും ഉദിച്ചുവരുന്ന ചന്ദ്രന്റെ വെള്ളിനിലാവിന്റെ നിഴലാട്ടം. അങ്ങു ദൂരെ കര മാത്രം, കറുത്ത ഒരു ചാമ്പല്‍കൂമ്പാരങ്ങള്‍ പോലെ നീണ്ടു കിടക്കുന്നു. കൊതുമ്പു വള്ളങ്ങള്‍ പോകുമ്പോള്‍ മാത്രം,കുഞ്ഞോളങ്ങലുടെ നേര്‍ത്ത സ്വരം.ഗള്‍ഫിലെ എന്നല്ല,ഏതൊരു നഗരത്തിന്റെ, ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ നിന്നു വരു!ന്നവര്‍!ക്ക്‌! ,ഈ നിശബ്ദത ഒരുഭവം തന്നെയാണ്‌. പ്രശാന്തവും,തെളിഞ്ഞതുമായ അന്തരീക്ഷം,ഏതൊരു വ്യക്തിക്കും,മന!സ്സിനും ശരീരത്തിനും, പുതിയ ഉണര്‍വ്വ്‌ പകരുന്നവയാണ്.
കായലിന്റെ ഓളങ്ങളില്‍ (സപ്‌ന അനു ബി. ജോര്‍ജ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക