Image

ഓല പാമ്പ് കാട്ടി വി.എസിനെയും സിപിഎമ്മിനെയും പേടിപ്പിക്കേണ്‌ടെന്ന് കോടിയേരി

Published on 15 January, 2012
ഓല പാമ്പ് കാട്ടി വി.എസിനെയും സിപിഎമ്മിനെയും പേടിപ്പിക്കേണ്‌ടെന്ന് കോടിയേരി
കണ്ണൂര്‍: വിജിലന്‍സ് കേസെന്ന ഓല പാമ്പ് കാട്ടി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയും സിപിഎമ്മിനെയും പേടിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കരുതേണ്‌ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. വിജിലന്‍സിനെ മുഖ്യമന്ത്രി ആന്റി കമ്മ്യൂണിസ്റ്റ് ബ്യൂറോ ആക്കി മാറ്റിയെന്നും കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ കോടിയേരി പറഞ്ഞു. അഴിമതിക്കാരായ ആറു മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളതെന്നും ഇവരെ രക്ഷിക്കാനുള്ള വെപ്രാളമാണ് വി.എസിനെതിരെ വിജിലന്‍സ് കേസെടുത്തതിലൂടെ വ്യക്തമാവുന്നതെന്നും കോടിയേരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക