Image

മുഖ്യമന്ത്രിയോട് വി.എസിന്റെ എട്ട് ചോദ്യങ്ങള്‍

Published on 15 January, 2012
മുഖ്യമന്ത്രിയോട് വി.എസിന്റെ എട്ട് ചോദ്യങ്ങള്‍
കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. കൊച്ചി മെട്രോ ഫണ്ട് കൊല്ലം ആക്‌സിസ് ബാങ്കില്‍ എത്തിയത് എങ്ങനെയെന്നതിന് മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ വി.എസ്.പറഞ്ഞു. 

ഇതിനു പുറമെ ബന്ധുവിനെ കോ-ഓപ്പറേറ്റീവ് പരീക്ഷ ബോര്‍ഡിന്റെ തലപ്പത്ത് നിയമിച്ചത് എങ്ങനെ, നിര്‍മല്‍ മാധവിന് സര്‍വകലാശാലാചട്ടങ്ങള്‍ ലംഘിച്ച് പ്രവേശനം നല്‍കിയതെങ്ങെനെ, അലക്‌സ് സി.ജോസഫിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു കൊടുത്തത് ആരെ സഹായിക്കാന്‍, ഇയാള്‍ ഒളിച്ചു കടത്തിയ കാറുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ആരൊക്കെയെന്ന് വെളിപ്പെടുത്തുമോ, ആര്‍.ബാലകൃഷ്ണപിള്ളയുടെ ജയില്‍മോചനത്തില്‍ സ്വജനപക്ഷപാതം കാട്ടിയില്ലേ, ഇന്‍ഫോ പാര്‍ക്ക് സിഇഒ നിയമനത്തെക്കുറിച്ചും ഐടി മിഷനില്‍ സമീപകാലത്ത് നടന്ന അനധികൃത നിയമനങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുമോ തുടങ്ങിയ ചോദ്യങ്ങളും മുഖ്യമന്ത്രിയോട് വി.എസ്.ചോദിച്ചു.

കെ.കരുണാകരന്‍ പോലും കാണിക്കാത്ത നാലം തരം പണിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തനിക്കെതിരെ വിജിലന്‍സ് കേസെടുത്തതിലൂടെ ചെയ്തിരിക്കുന്നതെന്നും വി.എസ്.പറഞ്ഞു. താന്‍ ചെയ്തത് സ്വജനപക്ഷപാതം നടത്തിയിട്ടില്ല. ഭൂമി ലഭിച്ച സോമന്‍ തന്റെ ബന്ധുവാണ്. എന്നാല്‍ ബന്ധുവായതുകൊണ്ടല്ല സോമന്് ഭൂമി ലഭിച്ചതെന്നും വി.എസ്.പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക