Image

ത്രിരാഷ്ട്ര പരമ്പര: ഇന്ത്യന്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

Published on 15 January, 2012
ത്രിരാഷ്ട്ര പരമ്പര: ഇന്ത്യന്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ചു
ചെന്നൈ: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കറെയും ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനെയും ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ ഇര്‍ഫാന്‍ പത്താനും പ്രവീണ്‍ കുമാറും ടീമില്‍ തിരിച്ചെത്തി. ടെസ്റ്റ് പരമ്പരയില്‍ ടീമിലുണ്ടായിരുന്ന ഇഷാന്ത് ശര്‍മയെയും പ്രഗാന്‍ ഓജയെയും ഒഴിവാക്കി. ഇന്ത്യക്കും ഓസ്‌ട്രേലിയക്കും പുറമെ ശ്രീലങ്കയാണ് ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാമത്തെ ടീം.

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: മഹേന്ദ്ര സിംഗ് ധോണി(ക്യാപ്റ്റന്‍), വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സുരേഷ് റെയ്‌ന, വിരാട് കൊഹ്‌ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, മനോജ് തിവാരി, പാര്‍ഥിവ് പട്ടേല്‍, സഹീര്‍ ഖാന്‍, ഉമേഷ് യാദവ്, ഇര്‍ഫാന്‍ പത്താന്‍, വിനയ്കുമാര്‍, പ്രവീണ്‍കുമാര്‍, രാഹുല്‍ ശര്‍മ, ആര്‍.അശ്വിന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക