Image

'വാകാ'യുടെ നേതൃത്വത്തില്‍ ക്രിസ്മസും പുതുവല്‍സരവും ആഘോഷിച്ചു

Published on 15 January, 2012
'വാകാ'യുടെ നേതൃത്വത്തില്‍ ക്രിസ്മസും പുതുവല്‍സരവും ആഘോഷിച്ചു
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ കേരളാ അസോസിയേഷന്റെ (വാകാ) നേതൃത്വത്തില്‍ ക്രിസ്മസ് - പുതുവല്‍സര ആഘോഷം നടത്തി. ജനുവരി ഏഴ് ശനിയാഴ്ച മാഡിങ്ടണ്‍ കമ്യൂണിറ്റി ഹാളില്‍ ആണ് പരിപാടികള്‍ നടന്നത്. 

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നൂറുകണക്കിന് മലയാളികള്‍ക്ക് ആന്‍ ലൂക്കോസ് സ്വാഗതം ആശംസിച്ചു. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ പൊലീസിനെ പ്രതിനിധീകരിച്ച് സീനിയര്‍ കോണ്‍സ്റ്റബിള്‍ റോബ് സ്റ്റീവന്‍സണ്‍ ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ ക്രൈം പ്രിവന്‍ഷനെ കുറിച്ചുള്ള പ്രത്യേക ബോധവത്കരണ പരിപാടിയും നടന്നു. 

കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി. ഫാ. തോമസ് മങ്കുത്തേല്‍ ക്രിസ്മസ് - പുതുവല്‍സര സന്ദേശം നല്‍കി. ഫാ. ജോഷി ആരമന മുഖ്യഅതിഥിയായിരുന്നു.

ക്രിസ്മസ് അത്താഴവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. അസോസിയേഷന്‍ സെക്രട്ടറി ജോസ്‌ലറ്റ്് കെ. സെബാസ്റ്റിയന്‍ നന്ദി പറഞ്ഞു. മനോജ്കുമാര്‍, ഫിലിപ് ചുമ്മാര്‍, ജോസ്‌ലറ്റ് കെ. സെബാസ്റ്റിയന്‍, ജിജോ ജോസഫ്, ലൂക്ക് ടോം, പ്രഭാകരന്‍ നായര്‍, ലൂക്കോസ് ജോസഫ്, ബിനോയ് പോള്‍, റോയ് തോമസ്, രാജ് മാത്യു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

'വാകാ'യുടെ നേതൃത്വത്തില്‍ ക്രിസ്മസും പുതുവല്‍സരവും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക