Image

സ്വാശ്രയ മെഡിക്കല്‍ ഫീസ് : മുഹമ്മദ് കമ്മറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം

Published on 15 June, 2011
സ്വാശ്രയ മെഡിക്കല്‍ ഫീസ് : മുഹമ്മദ്  കമ്മറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ച കേസില്‍ ജസ്റ്റിസ് മുഹമ്മദ് കമ്മറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം.

ഉത്തരവുകള്‍ സ്വയം നടപ്പാക്കാന്‍ കമ്മറ്റിക്കാകണമെന്നും ഇതിനായി കോടതിയെ സമീപിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. മുഹമ്മദ് കമ്മറ്റിയുടെ നടപടി കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്നും കോടതി വിമര്‍ശിച്ചു. സ്വാശ്രയ ഫീസ് സംബന്ധിച്ച് അപ്പീല്‍ നല്‍കാന്‍ കമ്മറ്റിക്ക് എന്ത് അധികാരമാണുള്ളതെന്നും കോടതി ചോദിച്ചു.

ഫീസ് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.

ഫീസ് നിര്‍ണയിക്കാനുള്ള മുഹമ്മദ് കമ്മറ്റിയുടെ അധികാരത്തെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സിംഗിള്‍ ബഞ്ച് മാനേജുമെന്റുകള്‍ക്ക് അനുകൂലമായി നേരത്തെ വിധി പ്രസ്താവിച്ചത്.

മെഡിക്കല്‍ കോഴ്‌സിന്റെ വാര്‍ഷിക ഫീസ് ഉയര്‍ത്തണമെന്ന സ്വാശ്രയ മാനേജുമെന്റുകളുടെ ആവശ്യം അന്ന് സിംഗിള്‍ ബഞ്ച് അംഗീകരിക്കുകയും ചെയ്തു. ഇതിനെതിരെയാണ മുഹമ്മദ് കമ്മറ്റി വീണ്ടും കോടതിയെ സമീപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക