Image

കോഴിക്കോട്ട് എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

Published on 15 June, 2011
കോഴിക്കോട്ട് എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം
കോഴിക്കോട്: ഡി.ഡി.ഇ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഓഫീസ് പരിസരത്തേയ്ക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് ലാത്തിവീശി.സംഘര്‍ഷത്തിനിടെ കല്ലേറുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മാര്‍ച്ച് നടന്നത്.

ലാത്തിചാര്‍ജില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗതാഗതം തടസപ്പെടുത്തി റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്‌ചെയ്ത് നീക്കി. പരിക്കേറ്റവരെ ബീച്ചാശു പത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസ് കസ്റ്റഡിയിലുള്ളതില്‍ പരിക്കേറ്റവരെ ആശുപത്രയിലേക്ക് ഏമാറ്റണമെന്നാവശ്യപ്പെട്ട് ഡി.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസബ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക