Image

മൂന്നാര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ഈമാസം 24 ന് സര്‍വകക്ഷിയോഗം ചേരും : മുഖ്യമന്ത്രി

Published on 15 June, 2011
മൂന്നാര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ഈമാസം 24 ന് സര്‍വകക്ഷിയോഗം ചേരും : മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്നാറില്‍ ഭൂമാഫിയകളുടെ അഴിഞ്ഞാട്ടമാണെന്നും കയ്യേറിയ ഭൂമി നിയമ നടപടികളിലൂടെ തിരിച്ചുപിടിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതു സംബന്ധിച്ച് അഭിപ്രായം ആരായാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം 24 ന് രാവിലെ 11ന് തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെ ക്ഷണിക്കും. ഭൂമി തിരിച്ചുപിടിക്കാന്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്.

കൊച്ചി മെട്രോ നടപ്പാക്കുന്നതിനുവേണ്ടി കൊച്ചി മെട്രോ ലിമിറ്റഡ് എന്നപേരില്‍ കമ്പനി രൂപവല്‍ക്കരിക്കും. മുഖ്യമന്ത്രിയായിരിക്കും ചെയര്‍മാന്‍. കടല്‍മാക്രികളുടെ ശല്യംമൂലം നഷ്ടം നേരിട്ട മത്സ്യതൊഴിലാളികള്‍ക്ക് സഹായം നല്‍കും. കൃഷിക്കും മനുഷ്യനും ഭീഷണിയായ കാട്ടുപന്നികളെ കൊല്ലാന്‍ നിബന്ധനകളോടെ അനുമതി നല്‍കും. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായി, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായി വിരമിച്ച കെ. എം ചന്ദ്രശേഖരനെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക