Image

ജര്‍മനിയില്‍ ടച്ച്‌ ഫ്രീ പേയ്‌മെന്റ്‌ കാര്‍ഡുകള്‍ വരുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 16 January, 2012
ജര്‍മനിയില്‍ ടച്ച്‌ ഫ്രീ പേയ്‌മെന്റ്‌ കാര്‍ഡുകള്‍ വരുന്നു
ബര്‍ലിന്‍: സ്വിപ്പ്‌ ചെയ്യുന്ന ക്രെഡിറ്റ്‌/ഡെബിറ്റ്‌ കാര്‍ഡുകള്‍ക്കു പകരം ടച്ച്‌ ഫ്രീ കാര്‍ഡുകള്‍ വരുന്നു. ജര്‍മനിയിലെ സ്‌പാര്‍ക്കാസേ(ബാങ്ക്‌)ഗ്രൂപ്പ്‌ ആണിതു പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്‌.

ദൈനംദിന ഷോപ്പിംഗ്‌ കൂടുതല്‍ അനായാസമാക്കാന്‍ കഴിയുമെന്നാണു പുതിയ സംവിധാനമെന്ന്‌ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഗിറോഗോ സിസ്റ്റം എന്നാണിതിനു പേരിട്ടിരിക്കുന്നത്‌.

20 യൂറോ വരെ പേ ചെയ്യാവുന്ന തരത്തിലാണ്‌ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയിരിക്കുന്ന കാര്‍ഡിലെ സംവിധാനം. റീഡറിനു മുന്നില്‍ ഇതു വെറുതേ വീശിക്കാണിച്ചാല്‍ മതിയാകും. കാര്യം എളുപ്പമാവും.

പരീക്ഷണ ഘട്ടത്തിലെ വിജയവും സ്വീകാര്യതയും പഠിച്ച ശേഷം പദ്ധതി വ്യാപകമാക്കാനാണ്‌ ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്‌.
ജര്‍മനിയില്‍ ടച്ച്‌ ഫ്രീ പേയ്‌മെന്റ്‌ കാര്‍ഡുകള്‍ വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക