Image

മലയാളി കുടുംബത്തിന്റെ ആത്മഹത്യ; ദുരൂഹതയേറുന്നു

Published on 16 January, 2012
മലയാളി കുടുംബത്തിന്റെ ആത്മഹത്യ; ദുരൂഹതയേറുന്നു
ദുബായ്‌: ബര്‍ദുബായിലെ താമസ സ്‌ഥലത്ത്‌ മൂന്നംഗ മലയാളി കുടുംബം ആത്മഹത്യക്ക്‌ ശ്രമിച്ച്‌ പിതാവും മകളും മരിക്കാനിടയായ സംഭവത്തിന്റെ യഥാര്‍ഥ കാരണം വ്യക്‌തമായിട്ടില്ല. കണ്ണൂര്‍ ചക്കരക്കല്‍ ഏച്ചൂര്‍ മാച്ചേരി നമ്പ്യാര്‍ പീടികയ്‌ക്ക്‌ സമീപം ദ്വാരകയില്‍ ബാലകൃഷ്‌ണന്റെ മകന്‍ റിജേഷ്‌(32), മകള്‍ അവന്തിക(അഞ്ച്‌) എന്നിവരാണ്‌ മരിച്ചത്‌. കൈഞരമ്പും കഴുത്തും മുറിച്ച്‌ രക്‌തം വാര്‍ന്ന്‌ ഗുരുതരാവസ്‌ഥയിലായ റിജേഷിന്റെ ഭാര്യ ശ്രീഷ(30) റാഷിദ്‌ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്‌. ആരോഗ്യ നിലയെ കുറിച്ച്‌ എന്തെങ്കിലും പറയാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.

ശനിയാഴ്‌ച ഉച്ചയോടെയാണ്‌ ദുരന്ത വിവരം പുറംലോകമറിയുന്നത്‌. റിജേഷിന്റെ ഷാര്‍ജയിലുള്ള സഹോദരന്‍ റിബേഷ്‌ രാവിലെ വിളിച്ചപ്പോള്‍ ആരും ഫോണെടുക്കാത്തതിനെ തുടര്‍ന്ന്‌ അയല്‍പക്കത്ത്‌ താമസിക്കുന്നവരോട്‌ വിവരം പറയുകയും അവര്‍ ചെന്ന്‌ കോളിങ്‌ ബെല്‍ അടിച്ചിട്ടും വാതില്‍ തുറക്കാത്തതിനാല്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോള്‍ റിജേഷ്‌ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലും മകള്‍ താഴെ മരിച്ചു കിടക്കുന്ന നിലയിലും ശ്രീഷയെ കുളിമുറിയില്‍ അര്‍ധബോധാവസ്‌ഥയിലും കണ്ടെത്തുകയായിരുന്നു. എന്നാല്‍, റിജേഷിന്റെ കടുംകൈക്ക്‌ പിന്നിലെ യഥാര്‍ഥ കാരണം ഇനിയും പുറത്തുവരാനിരിക്കുന്നതെയുള്ളൂ. ശ്രീഷയില്‍ നിന്ന്‌ മൊഴിയെടുത്ത ശേഷമേ കാരണം വ്യക്‌തമാവുകയുള്ളൂ.

ബര്‍ദുബായ്‌ അല്‍ മുസല്ലാ ടവറിന്‌ പിറകുവശത്തെ ബഹുനില കെട്ടിടത്തിലെ ഫ念3390;റ്റിലായിരുന്നു കുടുംബം താമസിച്ചിരുന്നത്‌. രാവിലെ ഒന്നിലേറെ തവണ ഫ念3390;റ്റില്‍ നിന്ന്‌ നിലവിളിയും ഉച്ചത്തിലുള്ള സംസാരവും കേട്ടിരുന്നതായി അയല്‍പക്കത്ത്‌ താമസിക്കുന്നവര്‍ പറഞ്ഞു. വെള്ളിയാഴ്‌ച രാത്രി ദുബായ്‌ ഷോപ്പിങ്‌ മേളയോടനുബന്ധിച്ചുള്ള വെടിക്കെട്ട്‌ കാണാന്‍ പോയ കുടുംബം തിരിച്ചുവരുമ്പോള്‍ ഭക്ഷണ സാധനങ്ങള്‍ തൊട്ടടുത്തുള്ള ഗ്രോസറിയില്‍ നിന്ന്‌ വാങ്ങിച്ചിരുന്നു. പൊതുവെ സന്തോഷത്തോടെ കാണാറുള്ള കുടുംബമായിരുന്നു റിജേഷിന്റേതെന്ന്‌ സുഹൃത്തുക്കളും അയല്‍ക്കാരും പറയുന്നു. ഇവര്‍ക്ക്‌ സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നതായി ആര്‍ക്കും അറിയില്ല. മകളെ ശ്വാസം മുട്ടിച്ച്‌ കൊന്ന ശേഷം റിജേഷ്‌ ഫാനില്‍ കെട്ടിത്തൂങ്ങിയും ശ്രീഷ കൈഞരമ്പും കഴുത്തും മുറിച്ചും ആത്മഹത്യക്ക്‌ തുനിഞ്ഞതായാണ്‌ കരുതുന്നത്‌.

പ്രമുഖ ഇലക്‌ട്രോണിക്‌സ്‌ കമ്പനിയില്‍ ഉദ്യോഗസ്‌ഥനായ റിജേഷ്‌ ഒന്നര മാസം മുന്‍പാണ്‌ ഈ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്‌. നേരത്തെ മറ്റൊരു കമ്പനിയിലായിരുന്നു. റിജേഷ്‌ എഴുതി വച്ച ആത്മഹത്യാ കുറിപ്പ്‌ കണ്ടെടുത്തിട്ടുണ്ട്‌. ഇതില്‍ പഴയ സ്‌ഥാപനത്തിലെ കഴിഞ്ഞ ദിവസം ഒരാള്‍ ഫ്‌ളാറ്റിലെത്തിയതായി പറയുന്നു. കുടുംബ സുഹൃത്തു കൂടിയായ, പഴയ കമ്പനിയുടെ ഉടമ മറ്റ്‌ രണ്ട്‌ പേരോടൊപ്പം തലേന്ന്‌ അര്‍ധരാത്രി ഫ്‌ളാറ്റിലെത്തി ലാപ്‌ടോപ്പു എടുത്തുകൊണ്ടുപോവുകയും ബ്ലാങ്ക്‌ ചെക്കില്‍ ഒപ്പിട്ട്‌ വാങ്ങിക്കുകയും പിന്നീട്‌ ഇയാള്‍ ഇന്ത്യയിലേയ്‌ക്ക്‌ പോവുകയും ചെയ്‌തതായി വിവരം ലഭിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക