Image

സ്‌ത്രീകള്‍ ഇന്ത്യയില്‍ സുരക്ഷതരല്ലെന്ന്‌ സര്‍വ്വെ റിപ്പോര്‍ട്ട്‌

Published on 15 June, 2011
സ്‌ത്രീകള്‍ ഇന്ത്യയില്‍ സുരക്ഷതരല്ലെന്ന്‌ സര്‍വ്വെ റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: സ്‌ത്രീകള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന്‌ സര്‍വ്വെ റിപ്പോര്‍ട്ട്‌. സ്‌ത്രീകളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന ലോകത്തിലെ നാലാം രാജ്യമാണ്‌ ഇന്ത്യ. ട്രസ്റ്റ്‌ ലോ വിമന്‍ എന്ന സംഘടന നടത്തിയ സര്‍വ്വെയിലാണ്‌ ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്‌. അഫ്‌ഗാനിസ്ഥാനാണ്‌ ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനത്ത്‌ നില്‍ക്കുന്നത്‌. കോംഗോ, പാകിസ്‌താന്‍, ഇന്ത്യ, സൊമാലിയ എന്നീ രാജ്യങ്ങളാണ്‌ തൊട്ടുപിന്നില്‍ നില്‍ക്കുന്നത്‌. ലൈംഗീക അതിക്രമം, മറ്റ്‌ ശാരീരിക പീഡനങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, മത ആചാരങ്ങളിലും മറ്റ്‌ സാമൂഹ്യ ക്രമങ്ങളിലും സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍, സാമ്പത്തീക സ്വാതന്ത്ര്യം ഇല്ലാത്ത സാഹചര്യം തുടങ്ങിയവയെ ആധാരമാക്കിയാണ്‌ പഠനം നടന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക