Image

കവിതയുടെ പുതുവഴികള്‍ (മനോഹര്‍ തോമസ്‌ )

Published on 27 October, 2015
കവിതയുടെ പുതുവഴികള്‍ (മനോഹര്‍ തോമസ്‌ )
ഇന്റര്‍നെറ്റിലും ,ബ്ലോഗിലും ,ഫേസ്‌ ബുക്കിലും ഒരുപാട്‌ പുതു കവികള്‍ വരുകയും ,മറയുകയും ചെയ്യുമ്പോള്‍ ,സര്‍ഗവേദി പോലെ ഉള്ള സദസുകള്‍ അറിയാതെ പോകരുത്‌ എന്ന ധാരണയിലാണ്‌ പുതു കവിതകളെപ്പറ്റി ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ പുതിയകാല കവിതയുടെ വക്താവും ,മാറ്റംങ്ങളില്‍ അവബോധമുള്ള കാഴ്‌ചക്കാരനും എന്ന നിലയില്‍ ആ ഭാരം സന്തോഷ്‌ പാലയെ തന്നെ ഏല്‌പിച്ചത്‌ .

റഫിക്‌ അഹമ്മദ്‌ മുതല്‍ അഭിരാമി വരെ നിണ്ടു കിടക്കുന്ന ആ വലിയ നിര കവിതയുടെ ലോകത്ത്‌ അവരുണ്ടാക്കിയ നിറ സാന്നിധ്യം വിളിച്ചുപറയുന്നു .അവരില്‍ അമേരിക്കയില്‍ നിന്നും എഴുതുന്ന ജയന്‍ കെ .സി ,ഡോണ മയുര ,ഗീത രാജന്‍ എന്നിവരെയും വിട്ടുകളയുന്നില്ലപുതു കവിതയുടെ ആ യാത്രയെ `പശു കയറു പോട്ടിച്ചതിനോട്‌' ഉപമിക്കാനാണ്‌ സന്തോഷിനിഷ്ടം .

കവിത്വം ജെന്മനാ കിട്ടേണ്ട ഒരു വരദാനം ആണെന്നും അതിവിടെ എത്തിയതിനു ശേഷം പോഷിപ്പിക്കാം,വളര്‍ത്താം,പരിപാലിക്കാം വ്യതിയാനങ്ങള്‍ ഉണ്ടാക്കാം .അല്ലാതെ കുടിയേറ്റ മണ്ണില്‍ കീര്‍ത്തിക്കുവേണ്ടി കവി ആയേക്കാം എന്ന അതിമോഹം ഉണ്ടാക്കുന്ന വ്യകൃതങ്ങളാണ്‌ പ്രസിധികരണങ്ങള്‍ നിറയെ എന്നൊരഭിപ്രായം ഉയര്‍ന്നുവന്നു .

കെ സി . നാരായണന്‍ ഭാഷാപോഷിണിയില്‍ പറഞ്ഞ ` വരേണ്യ പുരുഷ മേധാവിത്വത്തിന്റെ അധിപത്യത്തില്‍ ` നിന്നും കവിതക്കൊരു മോചനം കിട്ടിയത്‌ പുതിയകാല കവിതകളുടെ വരവോടെയാണ്‌ .പെണ്ണിനും ആണിനും പറയേണ്ടതെന്തും തന്റെ കവിതകളിലുടെ തുറന്ന്‌ പൊളിച്ച്‌ പറയാനുള്ള സ്വാതന്ത്ര്യം അര്‌ജിച്ചതുപോലെ .പണ്ട്‌ പെണ്ണ്‌ എഴുതാന്‍ പേടിച്ചതെന്തും പുതുകവിതകളില്‍ മറകളില്ലാതെ നിറഞ്ഞു നില്‍ക്കുന്നു.`ലിഗ വിശപ്പ്‌ ' എന്ന ആ ഒറ്റ പ്രയോഗം മതി കാര്യങ്ങളുടെ കിടപ്പ്‌ മനസ്സിലാക്കാന്‍ .

`ആചാര്യന്മാരെ ശൗച്ച പ്രക്രിയ ചെയ്‌തുകൊടുത്തല്ല കവികള്‍ ആകേണ്ടത്‌' എന്നൊരിക്കല്‍ ചുള്ളിക്കാട്‌ പറഞ്ഞിട്ടുണ്ട്‌.

വൃത്തത്തില്‍ നിന്നും മാറി ,നേരിട്ട്‌ ,മനസ്സിന്റെ ചാഞ്ചല്യങ്ങല്‍അതുപോലെ പകര്‍ത്തുക.ഒന്നുകില്‍ താളത്തില്‍ ,അല്ലെങ്കില്‍ താളം ഇല്ലായ്‌മയുടെ താളം സൃഷ്ടിച്ച്‌.കവിത പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നു

പതിനാല്‌ വയസ്സുകാരി അഭിരാമി എഴുതുന്നു :

കലങ്ങിയ കണ്ണില്‍ നിന്നും
ഒരു തുള്ളി നീര്‍ മനസ്സില്‍ വീണു .
മനസ്സിനു വിങ്ങല്‍ ഏറ്റു
പിന്നെയും ഉതിര്‍ന്നു
കണ്ണിരായ്‌ പല തുള്ളികള്‍
ചുണ്ടാലോന്നു നുണഞ്ഞിറക്കി
ഉപ്പുള്ള കടല്‍ വെള്ളം .
എന്നാലും
കടലിന്റെ ഉപ്പ്‌
കണ്ണിരില്‍ കലര്‌ന്നതെങ്ങിനെ ?

കെ സി .ജയന്‍ എഴുതുന്നു :

`ആകാശത്തെ ഗര്‍ഭം ധരിച്ച
ഇതിഹാസത്തിലെ പെണ്‍കുട്ടി
നിയെന്റെ ജെഡ സ്വപ്‌നങ്ങള്‍ക്ക്‌ മുകളില്‍
ഒരു നക്ഷത്ര ശിശുവിനെ പ്രസവിക്ക...'

പത്മ ബാബു എഴുതുന്നു :

`ഞാന്‍ തിളപ്പിക്കുന്ന സാമ്പാറില്‍
അതേ താപനിലയില്‍ ഉരുണ്ടുരുണ്ട്‌ പൊട്ടിത്തെറിക്കുന്ന പ്രേമത്തിന്റെ
മേര്‍കുറി
ഗോളങ്ങളില്‍
ഒരു പക്ഷെ എന്റെ തുടയിടുക്കുകളില്‍
എന്നില്‍ നിന്ന്‌ എന്നെ തട്ടിപ്പറിച്ച്‌ എന്നിലേക്ക്‌ തുങ്ങിയാടുന്ന
ക്ലെപ്‌ടോ മാനിയാക്കിന്റെ കുരങ്ങന്മാരില്‍
ഒരേ സമയം സിംഹവും ,മുയലുമായി മാറുന്ന എന്റെ ഇരട്ട വ്യക്തിത്വങ്ങളില്‍
എന്നെ കളഞ്ഞിട്ടു പോയവരില്‍'

ആസുരമായ ഈ തിരക്കാര്‍ന്ന നല്ല കാലത്തേക്ക്‌ പുതു കവിതേ സ്വാഗതം .
കവിതയുടെ പുതുവഴികള്‍ (മനോഹര്‍ തോമസ്‌ )കവിതയുടെ പുതുവഴികള്‍ (മനോഹര്‍ തോമസ്‌ )കവിതയുടെ പുതുവഴികള്‍ (മനോഹര്‍ തോമസ്‌ )കവിതയുടെ പുതുവഴികള്‍ (മനോഹര്‍ തോമസ്‌ )കവിതയുടെ പുതുവഴികള്‍ (മനോഹര്‍ തോമസ്‌ )
Join WhatsApp News
വായനക്കാരൻ 2015-10-27 20:40:21
“കഴിഞ്ഞ പത്തിരുപതുവർഷമായി പൊങ്ങുതടിയായി ഒഴുകിപ്പോകുകയാണ് മലയാള കവിത. മടുപ്പിക്കുകയും പിന്തിരിപ്പിക്കുകയും ചെയ്യുന്ന ഏകതാനതയാണ് അതിന്റെ സാമാന്യ സ്വഭാവം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്മാർക്കുള്ള പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലെങ്കിലും ചില്ലറ പുലയാട്ടുകൾ വിളിച്ചുപറയാൻ അനുവദിക്കണം. പുതിയ കവിതകൾ എന്ന പേരിൽ തരാതരം പോലെ തലയ്ക്കുമേൽ വന്നുവീഴുന്ന കല്ലുമഴയിൽ നിന്നും ‘മാനമുള്ളാളുകൾ ഞങ്ങടെ ജാതിയി’ലുള്ളതിനാൽ രക്ഷപെട്ടു നടക്കണമെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് ദയവായി പുതുകവികളും അവരുടെ പരസ്പരസഹായസംഘങ്ങളും ഞങ്ങളെ പേടിപ്പിച്ച് അരുക്കാക്കരുത്.  

കവികളെന്നു ഭാവിച്ചു നടക്കുന്നവരുടെ എഴുത്തിൽ മറ്റെല്ലാമുണ്ട് കവിത മാത്രമില്ല. കവിത മറുഭാഷയാണെന്നും മറ്റെന്തോ കൂന്തമാണെന്നും താൻ ഒരു അസാധുജന്മവും ആളിത്തീരാത്ത അനുഭവലോകമാണെന്നും കരുതുന്ന അനേകം പേർ വല്ലാതെ ഉപദ്രവിച്ചു് കൊണ്ടിരിക്കുന്നു.“
(രാജേന്ദ്രൻ എടത്തുംകര)

കവികൾ പെരുകിയപ്പോൾ ദേഷ്യം വന്ന് പണ്ടു വെണ്മണി എഴുതിയ ഒരു ശ്ലോകം ഇതാ:

‘പൊട്ടിക്കാം തേങ്ങ ഭൂതേശാ
മുട്ടിക്കാതെയൊരാണ്ടു ഞാൻ;
പൊട്ടക്കാവ്യങ്ങളുണ്ടാക്കും
ദുഷ്ടക്കൂട്ടം നശിക്കണേ.’
വിദ്യാധരൻ 2015-10-28 06:34:18
അതെന്താ വായനക്കാരാ  വെണ്മണി കവിതയുടെ ഒരു നല്ല ഭാഗവും വിട്ടു കളഞ്ഞത് 

‘പൊട്ടിക്കാം തേങ്ങ ഭൂതേശാ
മുട്ടിക്കാതെയൊരാണ്ടു ഞാൻ;
പൊട്ടക്കാവ്യങ്ങളുണ്ടാക്കും
ദുഷ്ടക്കൂട്ടം നശിക്കണേ.
പൊട്ടിക്കണം ഇക്കൂട്ടരെ 
കെട്ടിയിട്ട് നല്ലത് രണ്ടു,  
ഇഷ്ടികകൊണ്ട് ഇടിക്കണം 
പൃഷ്‌ഠം നോക്കി  ചവുട്ടണം 
ദൃഷ്‌ടി ചൂഴ്ന്നെടുക്കണം 
കഷ്ടം കാവ്യദേവതയെ 
കഷ്ടപ്പെടുത്തും ദുഷ്ടവർഗ്ഗത്തിൻ '  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക