Image

'സാഹിത്യത്തിന്റെ ലക്ഷ്യം' വിചാരവേദിയില്‍ ചര്‍ച്ച

Published on 28 October, 2015
'സാഹിത്യത്തിന്റെ ലക്ഷ്യം' വിചാരവേദിയില്‍ ചര്‍ച്ച
വിചാരവേദി സാഹിത്യത്തോടൊപ്പം കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ തുടങ്ങിയിട്ട് ഒന്‍പതു വര്‍ഷം തികയുന്നു. വിചാരവേദിയുടെ വിജയകരമായ മുന്നേറ്റത്തിന് സഹായ സഹകരണങ്ങള്‍ നല്‍കിയ സാഹിത്യകാരന്മാരേയും  സാഹിത്യപ്രേമികളേയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

വിചാരവേദിയുടെ നവംബര്‍ 8, 2015-ന്ല്പ222 66 ബ്രാഡോക് അവെന്യു, ബെല്‍റൊസില്‍ വെച്ചു നടക്കുന്ന ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച്  സംഘടിപ്പിക്കുന്നത് 'സാഹിത്യത്തിന്റെ ലക്ഷ്യം' എന്ന വിശാലമായ വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചയാണ്. സാഹിത്യ സമ്മേളനത്തിന് 
ഡോ. എ. കെ. ബി. പിള്ള അദ്ധ്യക്ഷ്യം വഹിക്കുന്നു. ഡോ. ജോയ് ടി. കുഞ്ഞാപ്പു, 
ഡോ. ശശിധരന്‍ കൂട്ടല എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്. കൂടാതെ മറ്റു പ്രമു വ്യക്തികളും ഈ വിഷയത്തെ കുറിച്ച സംസാരിക്കുന്നതായിരിക്കും. 

വിചാരവേദിയുടെ ഒന്‍പതാം വാര്‍ഷികാഘോഷത്തിലേക്കും സാഹിത്യ ചര്‍ച്ചയിലേക്കും ഏവര്‍ക്കും സ്വാഗതം. കൂടതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - വാസുദേവ് പുളിക്കല്‍ 516 749 1939, സാംസി കൊടുമണ്‍ 516 270 4302  

സെക്രട്ടറി, 
സാംസി കൊടുമണ്‍


'സാഹിത്യത്തിന്റെ ലക്ഷ്യം' വിചാരവേദിയില്‍ ചര്‍ച്ച
Join WhatsApp News
വിദ്യാധരൻ 2015-10-28 10:42:04
ഇനി ലക്ഷ്യബോധം ഉണ്ടായിട്ടു എന്തു കാര്യം?  ഇനിയുള്ള കാലം പറയുന്നത് ബോധാത്തോടെയാണോ എന്ന് ആർക്കറിയാം ?  പരസ്പര വിരുദ്ധമായതും മനുഷ്യർക്ക് മൻസിലാകാത്തതുമായ പലതും എഴുതി വിട്റെന്നിരിക്കും. എന്തായാലും ആകാംഷയോടെ കാത്തിരിക്കുന്നു.
Justice 2015-10-28 15:35:46
Vicharavedi try many times to kill vidyadharan
CID Moosa 2015-10-28 18:56:23
വിചാര വേദി പല ഡോക്ടറിന്മാരെയും ചുറ്റിലും നിർത്തി വിദ്യാധരനെ ചുട്ടതാണ്. എന്നിട്ട് എന്ത് ഫലം? അയാൾ ഇ-മലയാളിയിൽ വിളയാടുകയല്ലേ?  ഒരു കാര്യം എനിക്ക് മനസിലാകുന്നില്ല.  വാസുദേവ് പുളിക്കലിന്റെ ശത്രുവായിരുന്ന വിദ്യാധരൻ ഇപ്പോൾ അയാളുടെ ലേഖനത്തെ അഭിനന്ദിച്ച് എഴുതുന്നു. ഇതിൽ എന്തോ പന്തികേടുണ്ട്.  ജസ്റ്റിസ് കഴിഞ്ഞ  ആഴ്ചയാണ് പറഞ്ഞത്, വിചാരവേദി ഉറക്കെ ചിന്തിക്കുന്നതിനു മുൻപ് ആ വിവരം വിദ്യാധരനറിയാം കഴിയുമെന്നു.  അന്ന് ജുസ്റ്റിസ് പറഞ്ഞതും ഇപ്പോഴത്തെ വിദ്യാധരന്റെ വാസുദേവ് പുളിക്കലിനു അനുകൂലമായ കമന്റും വച്ച് നോക്കുമ്പോൾ 'കപ്പലിൽ തന്നെയാണ് കള്ളൻ' എന്ന ഊഹം പ്രബലപ്പെടുകയാണ്. ജുസ്റ്റിസിനെ കേരള പോലീസിന്റെ രീതിയിൽ ഒന്ന് ഉരുട്ടിയാൽ കുറച്ചു കൂടി സത്യം പിടികിട്ടും.  
Truth Man 2015-10-28 20:13:05
ഇത് നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയില്ലുള്ള ഡോക്ട്രന്മാർ അല്ല സി ഐ ഡി ചേട്ടാ. ഇവര് മുഖം ലക്ഷണം നോക്കി കാര്യങ്ങൾ മനസിലാക്കുന്നവരാണ്. ചിലര് ആസിഡിൽ മുക്കി നോക്കി ചത്തോ ജീവിച്ചോ എന്ന് തെളിയിക്കുന്നവരും.  വിദ്യാധരൻ വേന്ദ്രനാണ് . അയാൾ ചത്തതുപോലെ ശ്വാസം പിടിച്ചു കിടന്നു കാണും. വേണങ്കിൽ മൂക്കിൽ രണ്ടിലും പഞ്ഞീം വച്ച് കാണും. ഡോക്ട്രിനമാര് മണത്തും മുക്കീം നോക്കിയിട്ട് പോയ പോക്കിന് അയാൾ ഓടി രക്ഷപ്പെട്ടതായിരിക്കും. എന്തായാലും എല്ലാവർക്കും ഇയാൾ ഒരു തലവേദന ആക്കി മാറ്റിയതിൽ വിചാരവേദിക്കും ന്യുയോർക്ക്ക്കാർക്കും ഒരു വലിയ പങ്കുണ്ട്. വിദ്യാധരൻ ഇന്നത്തെ ദിവസം കംപുട്ടറിന്റെ മുന്നിൽ നിന്ന് മാറിയിട്ടില്ല.  എത്ര കമന്റാ എഴുതി വിടുന്നത്? ഇനി ഇയാൾ വല്ല കംപുടരോ മറ്റോ ആണോ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക