Image

മുഹമ്മദ്‌ കമ്മിറ്റിക്ക്‌ അപ്പീല്‍ നല്‍കാന്‍ അവകാശമില്ല: കോടതി

Published on 15 June, 2011
മുഹമ്മദ്‌ കമ്മിറ്റിക്ക്‌ അപ്പീല്‍ നല്‍കാന്‍ അവകാശമില്ല: കോടതി
കൊച്ചി: സ്വാശ്രയ പ്രവേശനത്തില്‍ അപ്പീല്‍ നല്‍കാന്‍ ജസ്റ്റിസ്‌ മുഹമ്മദ്‌ കമ്മറ്റിക്ക്‌ അധികാരമില്ലെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി. കമ്മിറ്റിയുടെ നടപടി കേട്ടുകേള്‍വിയില്ലാത്തതാണ്‌. ഉത്തരവ്‌ നടപ്പാക്കാന്‍ കമ്മറ്റിക്കാകണമെന്നും ജസ്റ്റിസ്‌ ജെ. ചെലമേശ്വര്‍ ജസ്റ്റിസ്‌ ആന്റണി ഡൊമനിക്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ പറഞ്ഞു. ഫീസ്‌ നിര്‍ണയിക്കാനുള്ള മുഹമ്മദ്‌ കമ്മറ്റിയുടെ അധികാരത്തെ ചോദ്യംചെയ്‌ത്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്‌ സിംഗിള്‍ ബഞ്ച്‌ മാനേജുമെന്റുകള്‍ക്ക്‌ അനുകൂലമായി നേരത്തെ വിധി പ്രസ്‌താവിച്ചത്‌. കേസ്‌ തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക