Image

പച്ചക്കറികളിലെ കീടനാശിനി പ്രയോഗം

Published on 17 January, 2012
പച്ചക്കറികളിലെ കീടനാശിനി പ്രയോഗം
പഴങ്ങളിലേയും പച്ചക്കറികളിലേയും കീടനാശിനി പ്രയോഗം നമ്മുടെ മുന്നിലെ വന്‍ ആരോഗ്യ പ്രശ്‌നമാണ്‌. കടകളില്‍ നിന്നു വാങ്ങുന്ന പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി വൃത്തിയാക്കിയശേഷം മാത്രമേ ഉപയോഗിക്കാവൂ. മാര്‍ക്കറ്റില്‍ നിന്നു വാങ്ങിക്കൊണ്ടുവരുന്ന പച്ചക്കറികള്‍ കഴുകുന്നതിനു മുമ്പു സിങ്കിന്റെ വശങ്ങളിലോ അടുക്കളയിലോ പാതകത്തിലോ വയ്‌ക്കരുത്‌. കാരണം അവയില്‍ നിന്നുള്ള അണുക്കളും കീടനാശിനികളും ആ സ്ഥലത്തു പറ്റിപ്പിടിച്ചേക്കാം. പിന്നീട്‌ കഴുകിയ പച്ചക്കറികളോ മറ്റ്‌ ആഹാരസാധനങ്ങളോ അതേ സ്ഥലത്തു വയ്‌ക്കുമ്പോള്‍ അവയില്‍ ഈ അണുക്കളോ വിഷാംശമോ കയറിപ്പറ്റാം. അതിനാല്‍ പച്ചക്കറികള്‍ കഴുകിയ ശേഷം മാത്രം അടുക്കളയില്‍ കൊണ്ടുവരുക.

ശരീരത്തിന്റെ അകത്തു പ്രവേശിച്ച ദുഷിച്ച വസ്‌തുക്കളെ പുറന്തള്ളാന്‍ ധാരാളം വെള്ളം കുടിക്കുക. അഞ്ചു വയസു മുതല്‍ 10 വയസുവരെയുള്ളവര്‍ ദിവസം ഒന്നര ലിറ്റര്‍ വെള്ളം കുടിക്കണം. 10-15 വയസുള്ളവര്‍ ദിവസേന രണ്ടു ലിറ്ററും 15 വയസിനു മുകളിലുള്ളവര്‍ രണ്ടര മുതല്‍ മൂന്നു വരെ ലിറ്ററും വെള്ളം കുടിക്കണം. കൊഴുപ്പു നിറഞ്ഞ ഭക്ഷണം കഴിക്കുന്നതും ശരീരത്തിലെ കൊഴുപ്പിന്റെ അളവു വര്‍ധിക്കുന്നതും രാസവസ്‌തുക്കള്‍ക്കു ശരീരത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുകൂല സാഹചര്യം ഉണ്ടാക്കും. ഡയറ്റിംഗിന്റെ പേരില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതും നന്നല്ല. നാരുകളുടെ അഭാവത്തില്‍ കീടനാശിനികള്‍ക്കും മറ്റും ആമാശയത്തെയും കുടലിനെയും നേരിട്ട്‌ ആക്രമിച്ചു കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.

ധാരാളം വെള്ളം കുടിക്കുകയും സമീകൃതമായ ആഹാരം കഴിക്കുകയും കൊഴുപ്പു നിറഞ്ഞ ആഹാരങ്ങള്‍ കുറയ്‌ക്കുകയും ചെയ്‌താല്‍ ഉള്ളില്‍ ചെല്ലുന്ന വിഷാംശം കുറയ്‌ക്കും.
പച്ചക്കറികളിലെ കീടനാശിനി പ്രയോഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക