Image

`യഹോവായിരേ' മാള്‍വെണ്‍ ഹില്‍സില്‍

സഖറിയ പുത്തന്‍കളം Published on 17 January, 2012
`യഹോവായിരേ' മാള്‍വെണ്‍ ഹില്‍സില്‍
മാള്‍വെണ്‍: യുകെയിലെ ബൈബിള്‍ കണ്‍വന്‍ഷനുകളുടെ കണ്‍വന്‍ഷന്‍ എന്നു വിശേഷിപ്പിക്കാവുന്ന യഹോവായിരേ കണ്‍വന്‍ഷന്‍ ഫെബ്രുവരി രണ്‌ടാം ശനിയാഴ്‌ച നടക്കും.

അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്‌ടറും പ്രസിദ്ധ സുവിശേഷ പ്രഘോഷകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും സംയുക്തമായാണ്‌ കണ്‍വന്‍ഷന്‍ നയിക്കുക. മാള്‍വെണിലെ ത്രികൗണ്‌ടി ഷോ ഗ്രൗണ്‌ടില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ ഏകദേശം എണ്ണായിരത്തോളം പേരെ ഉള്‍ക്കൊള്ളാനാകും. രാവിലെ എട്ടിന്‌ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ ദിവ്യബലി, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, അത്ഭുത വിടുതല്‍ ശുശ്രൂഷ, രോഗ ശാന്തി ശുശ്രൂഷ, ആത്മീയ പങ്കുവയ്‌ക്കല്‍, കുട്ടികളുടെ ശുശ്രൂഷ, കുമ്പസാരം, സാക്ഷ്യശുശ്രൂഷകള്‍, ഗാനശുശ്രൂഷകള്‍ എന്നിവ നടക്കും.
`യഹോവായിരേ' മാള്‍വെണ്‍ ഹില്‍സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക