Image

കൈയ്യേറ്റക്കാര്‍ക്ക്‌ ഒരു തുണ്ട്‌ ഭൂമിപോലും വിട്ടുകൊടുക്കില്ല: ഉമ്മന്‍ചാണ്ടി

Published on 15 June, 2011
കൈയ്യേറ്റക്കാര്‍ക്ക്‌ ഒരു തുണ്ട്‌ ഭൂമിപോലും വിട്ടുകൊടുക്കില്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മൂന്നാറില്‍ വ്യാപകമായ കൈയ്യേറ്റമാണ്‌ നടന്നിരിക്കുന്നത്‌. കൈയ്യേറ്റക്കാര്‍ക്ക്‌ സര്‍ക്കാരിന്റെ ഒരുതുണ്ട്‌ ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം 24 ന്‌ സര്‍വ കക്ഷി യോഗം വിളിച്ച്‌ ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറിയായി വിരമിച്ച കെ.എം ചന്ദ്രശേഖരനെ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായി നിയമിക്കും. കൊച്ചി മെട്രോ നടപ്പാക്കുന്നതിന്‌ മുഖ്യമന്ത്രി ചെയര്‍മാനായി കൊച്ചി മെട്രോ ലിമിറ്റഡ്‌ എന്നപേരില്‍ കമ്പനി രൂപവല്‍ക്കരിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക