Image

ഒമാനില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സംഘടിപ്പിക്കുന്ന ഭക്ഷ്യമേള

Published on 17 January, 2012
ഒമാനില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സംഘടിപ്പിക്കുന്ന ഭക്ഷ്യമേള
മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിംഗ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേരള ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. ജനുവരി 19 ന് (വ്യാഴം) രാത്രി എട്ടിന് ദാര്‍സൈത് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പരിസരത്ത് രുചികരമായ കേരളീയ ഭക്ഷ്യ വിഭവങ്ങള്‍ അതിഥികള്‍ക്കായി ഒരുക്കും. 

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, കേരള വിംഗ് വനിതാ വിഭാഗം നേതൃത്വം നല്‍കുന്ന ഭക്ഷ്യ മേള പോയ വര്‍ഷങ്ങളില്‍ വിഭവങ്ങളുടെ വൈവിധ്യം കൊണ്ടും രുചിഭേദം കൊണ്ടും നൂറുകണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക