Image

ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ് മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍

Published on 17 January, 2012
ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ് മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍
സിഡ്‌നി: മൂന്നുവര്‍ഷത്തിനുള്ളില്‍ ഓസ്‌ട്രേലിയയില്‍ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നഴ്‌സിംഗ് മേഖലയില്‍ മാത്രം 40,000 ഒഴിവുകളുണ്ടാകുമെന്നാണ് കണക്കുകള്‍. ഇതിനുപുറമെ വിദഗ്ധ തൊഴിലാളികളടെയും വന്‍ഒഴിവുകളുണ്ടാകുമെന്നാണ് സൂചന. ഇവയിലേക്ക് ഫിലിപ്പൈന്‍സുകാരെ കൂട്ടത്തോടെ നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. സര്‍ക്കാര്‍ ഏജന്‍സിയായ ഫിലിപ്പൈന്‍ ഓവര്‍സീസ് എംപ്ലോയ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (പിഒഇഎ) നാട്ടിലെ പൗരന്മാരോട് റിപ്പോര്‍ട്ടു ചെയ്യാന്‍ നിര്‍ദേശിച്ചുകഴിഞ്ഞു.

നഴ്‌സിംഗ്, ഖനനം, നിര്‍മാണം എന്നീ മേഖലകളില്‍ വന്‍ അവസരങ്ങളാണ് ഓസ്‌ട്രേലിയയിലുള്ളതെന്നും ഇത് മുതലാക്കി ഫിലിപ്പൈന്‍സിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ കാര്‍ലോസ് കാവോ അഭ്യര്‍ഥിച്ചു. മൂന്നുലക്ഷത്തോളം നഴ്‌സുമാര്‍ ഇപ്പോള്‍ അവിടെ തൊഴിലില്ലാതിരിക്കുകയോ കുറഞ്ഞ നിലവാരത്തിലുള്ള തൊഴില്‍ ചെയ്തുവരികയോ ആണ്. ഇതില്‍ സമീപകാലത്ത് നഴ്‌സിംഗ്് പരീക്ഷ പാസായ 68000 പേരും ഉള്‍പ്പെടുന്നു.

20 വര്‍ഷത്തിനുള്ളില്‍ ഓസ്‌ട്രേലിയയിലെ നിര്‍മാണ മേഖലയില്‍ 7,50,000 പേരുടെ ക്ഷാമമുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. ഖനന, നിര്‍മാണ രംഗങ്ങളില്‍ വിദഗ്ധ തൊഴിലാളികളും ആരോഗ്യപരിപാലന രംഗത്ത് രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരും ഇല്ലാതിരിക്കെ വന്‍ അവസരങ്ങളാണ് ഫിലിപ്പൈന്‍സുകാര്‍ക്ക് ഉണ്ടായിട്ടുള്ളതെന്ന് കാവോ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക