മലയാളി നേഴ്‌സുമാരുടെ അവകാശ സമരങ്ങള്‍ക്ക് ഫോമയുടെ പിന്തുണയുമായി ബേബീ ഊരാളില്‍
nursing ramgam
18-Jan-2012

ന്യൂയോര്‍ക്ക്: മലയാളി നേഴ്‌സുമാര്‍ ഇന്ത്യയിലെല്ലായിടത്തും അനുഭവിയ്‌ക്കുന്ന
ചൂഷണങ്ങള്‍ക്കെതിരെയുള്ള മുഴുവന്‍ അവകാശ സമരങ്ങള്‍ക്കും ഫോമാ (ഫെഡറേഷന്‍ ഓഫ്
മലയാളീ അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) സര്‍വ പിന്തുണയും നല്‌കുമെന്ന് ഫോമാ
പ്രസിഡന്റ് ബേബീ ഊരാളില്‍ പ്രസ്‌താവിച്ചു.
ഇന്ത്യയിലുടനീളം മലയാളി നേഴ്‌സുമാരെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതികള്‍ക്കെതിരെ അണിനിരക്കുവാന്‍ പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ എന്ന പിയാനോ എല്ലാ അമേരിക്കന്‍ മലയാളി സംഘടനകളോടും നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഫോമാ?ഈ നിലപാടു വ്യക്തമാക്കിയത്.
പിയാനോ പ്രസിഡന്റ് ബ്രിജിറ്റ് വിന്‍സന്റ്, വൈസ് പ്രസിഡന്റ് മറിയാമ്മാ ഏബ്രാഹം, സെക്രട്ടറി റോസമ്മ പടയാറ്റില്‍, ട്രഷറാര്‍ ലൈലാ മാത്യു, മുന്‍ പ്രസിഡന്റുമാരായ സൂസന്‍ സാബൂ, ബ്രിജിറ്റ് ജോര്‍ജ് എന്നിവരാണ് അഭ്യര്‍ത്ഥന അറിയിച്ചത്.
ഇന്ത്യയിലെ ആതുരശുശ്രൂഷാ മാലഖാമാരായ മലയാളി നേഴ്‌സുമാരെ ലോകത്ത് മറ്റൊരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്ത നാമമാത്ര വേതനം നല്‍കി കിരാതമായി ചൂഷണം ചെയ്‌ത്; ഇന്ത്യയെ ജന്മി-അടിമ വ്യവസ്ഥയുടെ അവശിഷ്ട മനസ്സോടെ പിന്നോക്കം നയിക്കുന്ന ഏതാനും ക്ഷുദ്ര മനസ്സുകളുടെ അത്യാര്‍ത്തികൊണ്ട്; നിറം മങ്ങുന്നത്; ഭാരതം ഉയര്‍ത്തിപ്പോരുന്ന; ഗാന്ധിസത്തിന്റെയും നെഹൃവിസത്തിന്റെയും അന്തസത്തയാണ്. ബേബീ ഊരാളില്‍ പറഞ്ഞു.
മിക്ക സ്വകാര്യ ഹോസ്‌പിറ്റലുകളും മലയാളി നേഴ്‌സിനു നല്‍കുന്ന ശമ്പളം 1200 രൂപാ; നഴ്‌സിംഗ് അസിസ്റ്റന്റിനു നല്‍കുന്ന അടിസ്ഥാന ശമ്പളം ആയിരത്തിനു താഴെ. നിര്‍ബന്ധിത കരാര്‍ (ബോണ്ട്) സമ്പ്രദായത്തിന്റെ പിന്‍ ബലത്തില്‍ ആരോഗ്യരംഗത്ത് സ്വകാര്യ മേഖല നടത്തുന്ന, നടത്തിക്കൊണ്ടിരിക്കുന്ന വ്യാപകമായ ചൂഷണങ്ങള്‍.. ഇവയെല്ലാം ഫോമാ പ്രവര്‍ത്തകരെയും അമേരിക്കന്‍ മലയാളികളെയും ഞെട്ടിയ്‌ക്കുന്നു. ആതുരാലയങ്ങള്‍ സേവനം കൈവിട്ട് കച്ചവടമായപ്പോള്‍ സാമ്പത്തിക ചൂഷണവും തൊഴില്‍ ചൂഷണവും അതിന്റെ ഭാഗമായി. തിരക്കേറിയ ആശുപത്രികളില്‍ ഷിഫ്‌റ്റുകള്‍ മൂന്നിനു പകരം രണ്ടാക്കിയും ചെറുകിട ആശുപത്രികളില്‍ രണ്ടു ഷിഫ്‌റ്റുകാരെത്തന്നെ വീണ്ടും വീണ്ടും പണിയെടുപ്പിച്ചും നടക്കുന്ന തൊഴില്‍ ചൂഷണവും വേതനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പുകളും തടയുന്നതിന് ഇന്ത്യന്‍ നേഴ്‌സിംഗ് രംഗത്തെയും നേഴ്‌സിംഗ് പ്രവര്‍ത്തന മണ്ഡലങ്ങളിലെയും നിയമങ്ങള്‍ അടിമുടി പരിഷ്‌ക്കരിയ്‌ക്കുവാന്‍ കമ്മീഷനെ നിയമിക്കുകയാണ് വേണ്ടത്. ഫോമാ കേരളാ കണ്‍വെന്‍ ഷനിലും ഡല്ലിയില്‍ വച്ച് ഇന്ത്യന്‍ കേന്ദ്ര മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയ്‌ക്കു മുമ്പിലുംഇക്കാര്യങ്ങള്‍ ശക്തമായി ഉന്നയിക്കുമെന്ന് ബേബീ ഊരാളില്‍ അറിയിച്ചു.
അമേരിക്കയിലെ എം എസ് എന്‍ ബിരുദാനന്ദര ബിരുദം അമേരിക്കയില്‍ നേഴ്‌സ് പ്രാക്ടീഷണറായി പ്രൊഫഷണല്‍ ജോലിയ്‌ക്ക് ഫിസിഷ്യനൊപ്പം യോഗ്യത നല്‌കുമെന്നിരിക്കേ ഇന്ത്യയില്‍ ഈ ബിരുദത്തിന് അംഗീകാരം നല്‍കാന്‍ മടിയ്‌ക്കുന്നതിനെയും ചോദ്യം ചെയ്യുമെന്നും ബേബീ ഊരാളില്‍ അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments