Image

ലോക്‌പാല്‍ ബില്‍: തിരുമാനമാകാതെ പിരിഞ്ഞു.

Published on 16 June, 2011
ലോക്‌പാല്‍ ബില്‍: തിരുമാനമാകാതെ പിരിഞ്ഞു.
ന്യൂഡല്‍ഹി: ലോക്‌പാല്‍ ബില്‍ രൂപീകരിക്കുന്നത്‌ സംബന്ധിച്ച്‌ ഇന്നലെ ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല. അടിസ്‌ഥാന വിഷയങ്ങളില്‍ പൊതുസമൂഹ പ്രതിനിധികളുമായി ധാരണയായില്ലെന്നു യോഗത്തിനു ശേഷം കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. മൂന്നുമണിക്കൂറോളം നീണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങളും തുടരുകയായിരുന്നു. സര്‍ക്കാര്‍ പ്രതിനിധികളും പൊതുസമൂഹ പ്രതിനിധികളും തയാറാക്കിയ ബില്ലിന്റെ രണ്ടു കരടുകള്‍ മന്ത്രിസഭയ്‌ക്കു നല്‍കും. അടുത്ത യോഗത്തിലും തീരുമാനമായില്ലെങ്കില്‍ ഇരു വിഭാഗത്തിന്റെയും അഭിപ്രായങ്ങള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്‌ക്കു വിടുമെന്നു കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്‌ലി വ്യക്‌തമാക്കി. സമിതിയുടെ അടുത്ത യോഗം തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും ചേരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക