Image

മണ്ഡല, മകരവിളക്ക്‌ പൂജകള്‍ക്ക്‌ അരിസോണയില്‍ ഭക്തിസാന്ദ്രമായ തുടക്കം

മനു നായര്‍ Published on 20 November, 2015
മണ്ഡല, മകരവിളക്ക്‌ പൂജകള്‍ക്ക്‌ അരിസോണയില്‍ ഭക്തിസാന്ദ്രമായ തുടക്കം
ഫിനിക്‌സ്‌: വൃശ്ചികമാസം പടികടന്നെത്തി, ഇനിഎങ്ങും ശരണമന്ത്രത്തിന്റെ ധ്വാനികള്‍കേള്‌ക്കാം. വൃശ്ചികംഒന്നിന്‌ മാലയിടുന്ന അയ്യപ്പന്മാര്‍ 41 ദിവസത്തെകഠിനവൃതമെടുത്ത്‌ അയ്യപ്പസന്നിധിയിലെത്തുന്നു. മണ്ഡല, മകരവിളക്ക്‌ പൂജകള്‍ക്ക്‌ അരിസോണയിലെ അയ്യപ്പഭക്തരും ഒരുങ്ങികഴിഞ്ഞു. അയ്യപ്പ സമാജ്‌ അരിസോണയുടെ നേതൃത്വത്തില്‍ മണ്ഡലകാലവൃതാനുഷ്ടാനവും, അയ്യപ്പപുജയും, ഭജനയും വൃശ്ചികം ഒന്നുമുതല്‍ 41 ദിവസക്കാലം (നവംബര്‍ 17 മുതല്‍ ഡിസംബര്‍ 28വരെ) വിപുലമായരീതിയില്‍ ആചരിക്കുന്നു. 41 ദിവസം നീണ്ടുനില്‌ക്കുന്ന ഈ മണ്ഡലകാല ദിനങ്ങളില്‍ വിവിധ ക്ഷേത്രങ്ങളില്‌ വച്ചും ഭക്തജനങ്ങളുടെ ഭവനങ്ങളില്‍ വച്ചും അയ്യപ്പഭജനയും പൂജയും നടക്കും.

മണ്ഡലകാല വൃതാരംഭത്തിനുതുടക്കംകുറിച്ച്‌കൊണ്ട്‌ ഞാറാഴ്‌ച നവംബര്‍ 22 ന്‌ ഭാരതീയ ഏകതാമന്ദിറില്‍്‌ വച്ച്‌ അയ്യപ്പഭജന, പടിപൂജ, ദീപാരാധന, അന്നദാനം എന്നിവ നടക്കും. ഡിസംബര്‍്‌ 19 ശനിയാഴ്‌ച വൈകുന്നേരം അഞ്ചുമണിമുതല്‍ ശ്രീവെങ്കടകൃഷ്‌ണക്ഷേത്ര സന്നിധിയില്‍ വച്ചും വിപുലമായരീതിയില്‍ അയ്യ പ്പപൂജനടത്തുന്നു. അയ്യപ്പപുജയോടനുബന്ധിച്ചു വിശ്വാസികള്‍ക്ക്‌ നെയ്യഭിഷേകം, പാലഭിഷേകം, പുഷ്‌പാഭിഷേകം, പടിപൂജ, അന്നദാനം എന്നിവ വഴിപാടായി നടത്താന്‍ സൗകര്യം ഉണ്ടായിരിക്കും.

മണ്ഡലകാല പൂജാദികളില്‍ പങ്കുചേര്‌ന്ന്‌ പമ്പാവാസനായ ശ്രീധര്‍മശാസ്‌താവിന്റെ ഐശ്വര്യാനുഗ്രഹങ്ങളും മോക്ഷവും നേടാന്‍ ലഭിക്കുന്ന ഈ അത്യപൂര്‍വ അവസരം എല്ലാ അയ്യപ്പവിശ്വാസികളും പ്രയോജനപ്പെടുത്തണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഡോ.ഹരികുമാര്‍ കളീക്കല്‍്‌ 4803815786 ,സുരേഷ്‌ നായര്‍ 6234551553, രാജേഷ്‌ 6023173082 വേണുഗോപാല്‍ 4802784531 ദിലീപ്‌ പിള്ള 4805167964.
മണ്ഡല, മകരവിളക്ക്‌ പൂജകള്‍ക്ക്‌ അരിസോണയില്‍ ഭക്തിസാന്ദ്രമായ തുടക്കംമണ്ഡല, മകരവിളക്ക്‌ പൂജകള്‍ക്ക്‌ അരിസോണയില്‍ ഭക്തിസാന്ദ്രമായ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക