Image

ലാല്‍ ശ്രീനിവാസന്‍ ഒന്നിക്കുന്ന ഷട്ടര്‍

Published on 18 January, 2012
ലാല്‍ ശ്രീനിവാസന്‍ ഒന്നിക്കുന്ന ഷട്ടര്‍
ഇടക്കാലത്തിനുശേഷം സംവിധായകനും നടന്നുമായ ലാലും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ്‌ ഷട്ടര്‍. ഒരു ദേശത്തിന്റെ സ്‌നേഹത്തിനും പൊങ്ങച്ചത്തിനും കപട സദാചാരത്തിനും പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തുടരുന്നു.

ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയ റഷീദ്‌ ചില സാഹചര്യങ്ങളാല്‍ കുരുക്കിലകപ്പെട്ടുപോകുന്നു. കുരിക്കിലകപ്പെട്ട ഒരു നിര്‍ഭാഗ്യവാന്റെ ധര്‍മ്മസങ്കടത്തിലൂടെയാണ്‌ ഷട്ടറിന്റെ കഥയാരംഭിക്കുന്നത്‌. കോഴിക്കോട്ടെ സിനിമാസംവിധായകന്‍ അപ്രതീക്ഷിതമായി സുകു എ&ന്ന ഓട്ടോ തൊഴിലാളിയെ കണ്‌ടുമുട്ടുന്നതോടെ ഷട്ടറിന്റെ കഥ പുതിയൊരു വഴിത്തിരിവിലേക്ക്‌ നീങ്ങുന്നു. നാടകരംഗത്തെ പ്രശസ്‌ത നടി സജിതാ മഠത്തിലാണ്‌ ചിത്രത്തിലെ നായിക.

അപൂര്‍വ്വരാഗങ്ങളിലൂടെ മലയാളത്തിലെത്തിയ പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ശ്രദ്ധേയനായ വിദ്യാര്‍ഥി വിനയ്‌ ഫോര്‍ട്ടിന്റെ ഓട്ടോ ഡ്രൈവര്‍ സുകു എന്ന കഥാപാത്രം ചിത്രത്തിന്‌ ഏറെ മികവ്‌ നല്‍കുന്നു. ബോളിവുഡ്‌ കാമറാമാന്‍ ഹരി നായരാണ്‌ ചിത്രത്തിന്റെ കാമറ കൈകാര്യംചെയ്യുന്നത്‌. അബ്ര ഇന്റര്‍നാഷണലിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.
ലാല്‍ ശ്രീനിവാസന്‍ ഒന്നിക്കുന്ന ഷട്ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക