Image

ചിക്കാഗോ ഗീതാ മണ്ഡലത്തിന്റെ മകരവിളക്ക്‌ മഹോത്സവത്തിനു ഭക്തി നിര്‍ഭരമായ തുടക്കം

ജോയിച്ചന്‍ പുതുക്കുളം Published on 23 November, 2015
ചിക്കാഗോ ഗീതാ മണ്ഡലത്തിന്റെ മകരവിളക്ക്‌ മഹോത്സവത്തിനു ഭക്തി നിര്‍ഭരമായ തുടക്കം
ചിക്കാഗോ: ഗീതാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 2015 -2016 മണ്ഡല- മകരവിളക്ക്‌ മഹോത്സവം ഭക്തി നിര്‍ഭരവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഗീതാ മണ്ഡല മന്ദിരത്തില്‍ നവംബര്‍ 21നു ആഘോഷിച്ചു.

പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കുന്ന മണ്ഡലകാലം വീണ്ടും ആഗതമായി. ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനെ ആദ്ധ്യാത്മികമായി ഉയര്‍ത്തുകയും മനുഷ്യരെ പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കുവാനും സമസ്‌ത ജീവജാലങ്ങളോടും ആദരവ്‌, അക്രമരാഹിത്യം, ദയ തുടങ്ങിയ മൂല്യങ്ങള്‌ ജീവിതത്തില്‌ പ്രാവര്‍ത്തികമാക്കുവാനുള്ള അവസരമാണ്‌ മണ്ഡലകാലം. അതുപോലെ, തത്വമസി (അതു നീ തന്നെയാകുന്നു) എന്ന പ്രപഞ്ച സത്യത്തിന്റെ പൊരുള്‍ തേടിയുള്ള യാത്രയുടെ ആരംഭം ആണ്‌ മണ്ഡലകാലം എന്ന്‌ പ്രശസ്‌ത ശാസ്‌ത്രജ്ഞനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സെന്റിഫിക്‌ ഹെറിറ്റെജിന്റെ സ്ഥാപകനും ഹൈന്ദവ ദര്‍ശനങ്ങളുടെ ഭാരതീയ പൈതൃകത്തിന്റെ മുന്‍ നിര പ്രചാരകനുമായ ഡോക്ടര്‍ ഗോപാലകൃഷ്‌ണന്റെ അനുഗ്രഹ പ്രഭാഷണത്തോടെയാണ്‌ ഗീതാ മണ്ഡലത്തിന്റെ 2015- 16 മണ്ഡല മകരവിളക്ക്‌ ഉത്സവങ്ങള്‍ക്ക്‌ തിരികൊളുത്തിയത്‌.

അയ്യപ്പ ഉണര്‍ത്ത്‌ പാട്ടുമായി ആണ്‌ ഈ വര്‍ഷത്തെ മണ്ഡല പൂജകള്‍ ആരംഭിച്ചത്‌. ഭക്ത ജനങ്ങളുടെ ശാന്തിക്കും സമാധാനത്തിനും സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും സര്‍വ്വ രോഗ നിവാരണത്തിനുമായി അയ്യപ്പ പഞ്ചാക്ഷര മന്ത്രാര്‍ച്ചനയും അയ്യപ്പ കവച മന്ത്രങ്ങളും നടത്തി. തുടര്‍ന്ന്‌ ശ്രീ ശിവരാമകൃഷ്‌ണ സ്വാമിയുടെ നേതൃത്വത്തില്‍ മഹാഗണപതിയുടെ പ്രീതിക്കായി ഗണേശ അഥര്‍വശീര്‍ഷവും വിഷ്‌ണു പ്രീതിക്കായി പുരുഷസുക്തവും ശിവ പ്രീതിക്കായി ശ്രീ രുദ്രവും നടത്തി. തുടര്‍ന്ന്‌ നടന്ന അഭിഷേക അര്‌ച്ചനക്ക്‌ ശേഷം ഭജനയും അഷ്ടോത്തരശത അര്‍ച്ചനയും പടിപൂജയും നമസ്‌ക്കാര മന്ത്രവും മംഗള ആരതിയും നടത്തി. തുടര്‍ന്ന്‌ ഹരിവരാസനം പാടി ഈ വര്‌ഷത്തെ മണ്ഡല മകരവിളക്ക്‌ പൂജയുടെ ആദ്യ ദിവസത്തെ പൂജകള്‍ക്ക്‌ പരിസമാപ്‌തിയായി.

ദൈവം എന്നതു പുറത്തല്ല, നമ്മുടെ ഓരൊരുത്തരുടെയും ഉള്ളില്‍ തന്നെയാണ്‌ വസിക്കുന്നത്‌, അതു നമ്മുടെ കര്‍മ്മധര്‍മ്മാദികള്‍ക്കനുസരിച്ചായിരിക്കും എന്ന്‌ മാത്രം. ആത്മീയമായ ഉയര്‍ച്ച നേടിയ ഒരാള്‍ക്ക്‌ ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുകയില്ല. അത്തരത്തില്‍ ആത്മീയ മായ ഉയര്‍ച്ച നേടുവാന്‍ ഏറ്റവും എളുപ്പമുള്ള കാലമാണ്‌ മണ്ഡല കാലം എന്ന്‌ തദവസരത്തില്‍ ഗീതാ മണ്ഡലം പ്രസിഡന്റ്‌ ശ്രീ. ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ശ്രീ. ആനന്ദ്‌ പ്രഭാകര്‍ ആണ്‌ പരിപാടികള്‍ക്കും ഭജനയ്‌ക്കും നേതൃത്വം നല്‍കിയത്‌. സെക്രട്ടറി ശ്രീ ബൈജു മേനോന്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക്‌ പൂജകള്‍ക്ക്‌ നേതൃത്വം നല്‍കിയ ശ്രീ ലക്ഷ്‌മി നാരായണ ശാസ്‌ത്രികള്‍ക്കും മണ്ഡല മകരവിളക്ക്‌ മഹോത്സവത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഈ മഹോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ആനന്ദ്‌ പ്രഭാകര്‍ അറിയിച്ചതാണിത്‌.
ചിക്കാഗോ ഗീതാ മണ്ഡലത്തിന്റെ മകരവിളക്ക്‌ മഹോത്സവത്തിനു ഭക്തി നിര്‍ഭരമായ തുടക്കംചിക്കാഗോ ഗീതാ മണ്ഡലത്തിന്റെ മകരവിളക്ക്‌ മഹോത്സവത്തിനു ഭക്തി നിര്‍ഭരമായ തുടക്കംചിക്കാഗോ ഗീതാ മണ്ഡലത്തിന്റെ മകരവിളക്ക്‌ മഹോത്സവത്തിനു ഭക്തി നിര്‍ഭരമായ തുടക്കംചിക്കാഗോ ഗീതാ മണ്ഡലത്തിന്റെ മകരവിളക്ക്‌ മഹോത്സവത്തിനു ഭക്തി നിര്‍ഭരമായ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക