Image

ക്രിസ്മസിനൊരുക്കമായി 'കെയ്‌റോസ്' ധ്യാനം അമേരിക്കയില്‍ മൂന്നിടങ്ങളില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 28 November, 2015
ക്രിസ്മസിനൊരുക്കമായി  'കെയ്‌റോസ്'   ധ്യാനം അമേരിക്കയില്‍ മൂന്നിടങ്ങളില്‍
കാലിഫോര്‍ണിയ: ക്രിസ്മസിനൊരുക്കമായി  'കെയ്‌റോസ്'  ടീം നയിക്കുന്ന കുടുംബനവീകരണ ധ്യാനം അമേരിക്കയില്‍  സാന്റാ അന്ന, ന്യൂ ജേഴ്‌സി, ചിക്കാഗോ എന്നീ മൂന്നു  നഗരങ്ങളില്‍  നടക്കും.  പ്രശസ്ത  ധ്യാന ഗുരുവും   ആതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ  ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്,  അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍. റജി കൊട്ടാരം, ക്രിസ്തീയ ഗായകനും ഗാന സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവരാണ് കെയ്‌റോസ്  ടീമില്‍   ആത്മീയ വര്‍ഷമൊരുക്കുന്നത്. 

കെയ്‌റോസ് എന്ന ഗ്രീക്ക് വാക്കിനര്‍ഥം ദൈവം ഇടപെടുന്ന സമയം എന്നതാണ്. ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു (ഏശയ്യാ   43:19) എന്നതാണ് ആപ്തവാക്യം.  

ഡിസംബര്‍  4, 5 ,6 തീയതികളില്‍ സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ  ദേവാലയത്തിലും,  ഡിസംബര്‍  11, 12, 13  തീയതികളില്‍ ക്രൈസ്റ്റ്ന്യൂ ജേഴ്‌സി  ക്രൈസ്റ്റ്
 ദി കിംഗ് ക്‌നാനായ കാത്തലിക് മിഷനിലും,  ഡിസംബര്‍  18, 19 , 20   തീയതികളില്‍ ചിക്കാഗോ സെന്റ് മേരീസ്  ക്‌നാനായ  കാത്തലിക് മിഷനിലുമാണ് ധ്യാനം . സാന്റാ അന്നയിലും ചിക്കാഗോയിലും യുവജനങ്ങള്‍ക്കായി പ്രത്യേകധ്യാനം ഉണ്ടായിരിക്കും.  വചനശുശ്രൂഷയും,   സ്തുതി ആരാധാനയും, രോഗികകള്‍ക്കായുള്ള പ്രത്യേക പ്രാര്‍ഥനയും,  കൌണ്‍സിലിങ്ങും, ഗാനശുശ്രൂഷയും ധ്യാനത്തിലുണ്ടായിരിക്കും.

വിശ്വസിക്കുന്ന ദൈവത്തെ ജീവിതത്തില്‍ പകര്‍ത്തുവാനും ഇന്നും ജീവിക്കുന്ന ദൈവത്തിന്റെ നിറസാന്നിധ്യം  തിരിച്ചറിയാനും പ്രാപ്തരാക്കുന്ന  വിഷയങ്ങളും അനുഭവങ്ങളും  കെയ്‌റോസ് ധ്യാനം പ്രദാനം ചെയ്യുന്നു. അനുഗ്രഹീത  വചനപ്രഘോഷകന്‍  ബ്രദര്‍ റെജി കൊട്ടാരം വചന ശുശ്രൂഷക്കും ആത്മീയ കൌണ്‍സിലിങ്ങിനും നേതൃത്വം നല്കും. ആയിരത്തിലധികം  ക്രിസ്തീയ ഗാനങ്ങള്‍ക്ക് ഈണം നലകി  അനേകരെ ദൈവത്തിലെക്കടുപ്പിച്ച പ്രശസ്തനായ  പീറ്റര്‍ ചേരാനെല്ലൂരാണ്  മ്യൂസിക് മിനിസ്ട്രിക്ക് നേതൃത്വം നല്‍കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിസ് ജേക്കബ്: 863 877 6277

ക്രിസ്മസിനൊരുക്കമായി  'കെയ്‌റോസ്'   ധ്യാനം അമേരിക്കയില്‍ മൂന്നിടങ്ങളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക