Image

ഭക്തരില്‍ ആവേശമുയര്‍ത്തി സന്നിധിയില്‍ കളരിപ്പയറ്റ്

അനില്‍ പെണ്ണുക്കര Published on 29 November, 2015
ഭക്തരില്‍ ആവേശമുയര്‍ത്തി സന്നിധിയില്‍ കളരിപ്പയറ്റ്
സന്നിധാനം ശ്രീ ധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ നടത്തിയ കളരിപ്പയറ്റ് ഭക്തര്‍ക്ക് ആവേശമായി. തൃശ്ശൂര്‍ അരുവായി വി.കെ.എം കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റാണ് വേറിട്ട അനുഭവമായത്. വിനോദ് ഗുരുക്കളുടെ നേതൃത്വത്തില്‍ പതിനെട്ടോളം അഭ്യാസികളാണ് കളരി അവതരിപ്പിച്ചത്. കളരി ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ ചാമ്പ്യനായ അംബരീഷും സിധുനും അവതരിപ്പിച്ച വാള്‍പ്പയറ്റ് കാണികള്‍ ശ്വാസമടക്കിപ്പിടിച്ചാണ് നോക്കിനിന്നത്. ചെറിയകുട്ടികള്‍ അവതരിപ്പിച്ച മെയ്പ്പയറ്റ് ആരിലും ആശ്ചര്യമുളവാക്കി. ഇവരുടെ മെയ്പ്പയറ്റിലും അങ്കത്താരിയിലും നീണ്ട വര്‍ഷത്തെ കഠിനാധ്വാനം ദര്‍ശിക്കാനായി. പൂത്തറവന്ദിച്ച് കളരി ദൈവങ്ങളെ മനസില്‍ ധ്യാനിച്ച് ശബരീശസന്നിധിയില്‍ ഇത് തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് സംഘം പരിപാടി അവതരിപ്പിക്കുന്നത്. കേരളത്തിന് ലോകത്തിന്റെ മുന്നില്‍ അഭിമാനത്തോടെ ഉയര്‍ത്തിക്കാണിക്കാവുന്ന ഈ ആയോധനകല മണികണ്ഠന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കാനാവുന്നത് തന്റെ ജീവിതത്തിലെ അനര്‍ഘനിമിഷമാണെന്ന് വിനോദ് ഗുരുക്കള്‍ പറഞ്ഞു.

പുണ്യം പൂങ്കാവനത്തില്‍ പങ്കാളികളായി
പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ദേവസ്വം ജീവനക്കാരും ദിവസക്കൂലിജീവനക്കാരും ചേര്‍ന്ന് ജീവനക്കാരുടെ മെസ്സും ക്വാര്‍ട്ടേഴ്‌സ് പരിസരവും ശുചീകരിച്ചു.
ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസര്‍ ഡി.റ്റി പത്മകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പരിപാടിയില്‍ പ്രിമസ്സസ് സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍. ശശികുമാര്‍, എസ്റ്റേറ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ പി.എസ്. ഗോപന്‍, മെസ്സ് സ്‌പെഷ്യല്‍ ഓഫീസര്‍ വിജയന്‍പിള്ള ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍, ദിവസവേതനാടിസ്ഥാനത്തില്‍ ജോലിനോക്കിവരുന്ന ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓക്‌സിജന്‍ പാര്‍ലറുകള്‍ തുടങ്ങി
മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റിന്റെ ഭാഗമായുള്ള ഓക്‌സിജന്‍ പാര്‍ലര്‍, പ്രഥമ ശുശ്രൂഷാ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തുടങ്ങി. നീലിമല ബോട്ടം, നീലിമല -2, നീലിമല-3, നീലിമല ടോപ്പ്, അപ്പാച്ചിമേട് താഴ്ഭാഗം, അപ്പാച്ചിമേട് മിഡില്‍,അബ്ബാസ്‌ക ്യാമ്പ് ഷെഡ്, അപ്പാച്ചിമേട് മുകളില്‍, ലക്ഷമി ഹോസ്പിറ്റല്‍, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി താഴ്ഭാഗം, ശരംകുത്തി മുകളില്‍, ചരല്‍മേട് മുകളില്‍, ചരല്‍മേട് താഴ്ഭാഗം, മടുക്ക, ചെളിക്കുഴി തുടങ്ങി 17 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ടീമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കൊതുകിന്റെ സാന്ദ്രത കൂടുതലായി കാണപ്പെട്ട സ്ഥങ്ങളില്‍ കൂത്താടികളെ നശിപ്പിക്കുന്നതിന്റെ ഭാഗമായി ആറ് റൗണ്ട് സ്‌പ്രേയിങ് നടത്തി. ഉറവിടനശീകരണം വെക്ടര്‍ മോണിറ്റിറിംഗ് സര്‍വേ എന്നിവയും തുടരുന്നു. പോലീസ് ബാരക്ക്, ഭസ്മക്കുളം, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, കൊപ്രാക്കളം എന്നീ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് കൊതുക് നശീകരണത്തിന്റെ ഭാഗമായുള്ള ഫോഗിംങ് നടത്തി. ആഹാര പദാര്‍ഥങ്ങള്‍ വില്പന നടത്തുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ശുചിത്വ പരിശോധന തുടര്‍ച്ചയായി നടന്നുവരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ ശുചിത്വ പരിശോധനയും രാത്രികാല രക്തപരിശോധനയും ആരംഭിച്ചു. 36 ഇതരസംസ്ഥാനത്തൊഴിലാളികളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് മലമ്പനി, മന്ത് രോഗനിര്‍ണയ പരിശോധനക്കായി ലാബിലെത്തിച്ചു. നാല് ശുചിത്വ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തമിഴ്, ഹിന്ദി ഭാഷകളിലും നടത്തി.
സന്നിധാനത്തെ ആഹാര പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ഉടന്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ കരസ്ഥമാക്കുന്നതിനുള്ള നിര്‍ദേശം നല്‍കി. വിവിധവകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിശോധനകളിലും ആരോഗ്യവകുപ്പ് ജീവനക്കാര്‍ സജീവമായി പങ്കെടുക്കുന്നു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ.സന്തോഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.സി.ജയന്‍, ഗോപകുമാര്‍ ആര്‍.ബി, ഫീല്‍ഡ് വര്‍ക്കര്‍മാരായ പ്രദോഷ്.യു, രജീഷ്.പി എന്നിവരടങ്ങളിയ ടീമാണ് സന്നിധാത്തെ പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മാളികപ്പുറം മരിച്ചു
ദര്‍ശനം കഴിഞ്ഞയുടന്‍ കുഴഞ്ഞുവീണ മാളികപ്പുറം മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് നെടുന്തറയില്‍ ഓമനയമ്മ (75) ആണ് മരിച്ചത്. പുലര്‍ച്ചെ 8.20 ഓടെ ദര്‍ശനം കഴിഞ്ഞ് മടങ്ങാനൊരുങ്ങവെ ഓമനയമ്മ കുഴഞ്ഞ് വീണു. സഹാസ് കാര്‍ഡിയാക് സെന്ററില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

കാട്ടുപന്നിക്കൂട്ടത്തെ സൂക്ഷിക്കണം
പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള പാതയില്‍ മരക്കൂട്ടം വരെയുള്ള രണ്ട് റോഡുകളിലും പകല്‍സമയങ്ങളില്‍ പോലും കാട്ടുപന്നിക്കൂട്ടങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണം. പന്നിക്കൂട്ടത്തെ പ്രകോപിപ്പിക്കാതിരിക്കാന്‍ തീര്‍ഥാടകര്‍ പ്രതേ്യകം ശ്രദ്ധചെലുത്തണം. തീര്‍ഥാടകരായി എത്തുന്ന ചെറിയകുട്ടികള്‍ അശ്രദ്ധമായി പ്രകോപനം ഉണ്ടാക്കാതിരിക്കാന്‍ കൂടെയുള്ളവര്‍ ശ്രദ്ധിക്കണമെന്നും, ഒറ്റതിരിഞ്ഞ് നില്‍ക്കുന്ന കാട്ടുപന്നികളാണ് കൂടുതല്‍ അപകടകാരികളെന്നും അധികൃതര്‍ പറഞ്ഞു.

ഒരു ലക്ഷം രൂപയുടെ അടയ്ക്കയും നാരങ്ങയും നശിപ്പിച്ചു
ദേവസ്വം സ്ഥലത്ത് അനധികൃതമായി സൂക്ഷിച്ച ഒരുലക്ഷം രൂപയുടെ അടയ്ക്കയും നാരങ്ങയും ഡ്യൂട്ടിമജിസ്‌ട്രേറ്റ് പി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. പാണ്ടിത്താവളം ബി.എസ്.എന്‍.എല്‍ ഓഫീസിന് സമീപത്ത് ഉടമസ്ഥരില്ലാതെ കണ്ടെത്തിയ 90 ചാക്കുകളിലായി ഉണ്ടായിരുന്ന അടയ്ക്കയും നാരാങ്ങയും ഉപയോഗിച്ച പൂജാസാധനങ്ങളുമാണ് നശിപ്പിച്ചത്.
മരക്കൂട്ടത്തിന് സമീപം തീര്‍ഥാടകരില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കിയതില്‍ 12000 രൂപയും സന്നിധാനത്ത് പാത്രങ്ങള്‍ക്ക് അമിതവില ഈടാക്കിയതിന് 45000 രൂപയും കടക്കാരില്‍ നിന്നും പിഴയീടാക്കി. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് മോഹന്‍കുമാറും സംഘത്തിലുണ്ടായിരുന്നു. 
ഭക്തരില്‍ ആവേശമുയര്‍ത്തി സന്നിധിയില്‍ കളരിപ്പയറ്റ്ഭക്തരില്‍ ആവേശമുയര്‍ത്തി സന്നിധിയില്‍ കളരിപ്പയറ്റ്ഭക്തരില്‍ ആവേശമുയര്‍ത്തി സന്നിധിയില്‍ കളരിപ്പയറ്റ്ഭക്തരില്‍ ആവേശമുയര്‍ത്തി സന്നിധിയില്‍ കളരിപ്പയറ്റ്ഭക്തരില്‍ ആവേശമുയര്‍ത്തി സന്നിധിയില്‍ കളരിപ്പയറ്റ്ഭക്തരില്‍ ആവേശമുയര്‍ത്തി സന്നിധിയില്‍ കളരിപ്പയറ്റ്ഭക്തരില്‍ ആവേശമുയര്‍ത്തി സന്നിധിയില്‍ കളരിപ്പയറ്റ്ഭക്തരില്‍ ആവേശമുയര്‍ത്തി സന്നിധിയില്‍ കളരിപ്പയറ്റ്ഭക്തരില്‍ ആവേശമുയര്‍ത്തി സന്നിധിയില്‍ കളരിപ്പയറ്റ്ഭക്തരില്‍ ആവേശമുയര്‍ത്തി സന്നിധിയില്‍ കളരിപ്പയറ്റ്ഭക്തരില്‍ ആവേശമുയര്‍ത്തി സന്നിധിയില്‍ കളരിപ്പയറ്റ്ഭക്തരില്‍ ആവേശമുയര്‍ത്തി സന്നിധിയില്‍ കളരിപ്പയറ്റ്ഭക്തരില്‍ ആവേശമുയര്‍ത്തി സന്നിധിയില്‍ കളരിപ്പയറ്റ്ഭക്തരില്‍ ആവേശമുയര്‍ത്തി സന്നിധിയില്‍ കളരിപ്പയറ്റ്ഭക്തരില്‍ ആവേശമുയര്‍ത്തി സന്നിധിയില്‍ കളരിപ്പയറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക